കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനും എന്‍സിപിക്കും വീണ്ടും തിരിച്ചടി!! 3 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കനത്ത തിരിച്ചടി നല്‍കി ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഇരു പാര്‍ട്ടികളില്‍ നിന്നുമായി 3 എംഎല്‍എമാരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ രണ്ടാം ഘട്ട മഹാജനദേശ് യാത്രയുടെ സമാപന ചടങ്ങില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ ബിജെപി പ്രവേശം.

rahulsharad

സതാരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജയകുമാര്‍ ഗൊരേ,മുന്‍ എന്‍സിപി എംപി ധനഞ്ജയ് മഹ്ദിക് ,എംഎല്‍എയും ശരദ് പവാറിന്‍റെ അടുത്ത ബന്ധുവുമായ തുല്‍ജാപൂര്‍ മണ്ഡ‍ലം എംഎല്‍എ രാജ്നാഥ് സിംഗ് പാട്ടീല്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പം രണ്ട് എന്ഡസിപി അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദിവസവുമെന്നോണമാണ് കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുന്നത്. എന്‍സിപി എംഎല്‍ ശിവേന്ദ്ര സിംഗ് ബോസ്ലെ, സന്ദീപ് നായിക്, വൈഭവ് പിച്ചഡ് എന്നിവര്‍ കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതുകൂടാതെ എംഎല്‍എമാരായ പാണ്ഡുരംഗ് ബറോറ, സച്ചിന്‍ അഹിര്‍ എന്നിവര്‍ ശിവസേനയിലും ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ഇതുവരെ 10 നേതാക്കളാണ് മഹാരാഷ്ട്രയില്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയത്. ഇനി 15 എംഎല്‍എമാര്‍ കൂടി ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് നേതാക്കള്‍ വെളുപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമം മഹാരാഷ്ട്രയില്‍ ബിജെപി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചൗഹാനും മാത്രമേ എന്‍സിപിയിലും കോണ്‍ഗ്രസിലും ബാക്കിയുണ്ടാവൂയെന്നും മറ്റുള്ളവര്‍ എല്ലാം ബിജെപിയില്‍ ചേരുമെന്നും അമിത് ഷാ വെല്ലുവിളിച്ചു.

 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്

അവസാന നീക്കവുമായി സിന്ധ്യ... ദിഗ്‌വിജയ് സിംഗിനെ പൂട്ടും, മൂന്ന് തട്ടില്‍ കോണ്‍ഗ്രസ്!!അവസാന നീക്കവുമായി സിന്ധ്യ... ദിഗ്‌വിജയ് സിംഗിനെ പൂട്ടും, മൂന്ന് തട്ടില്‍ കോണ്‍ഗ്രസ്!!

English summary
Three more leaders from NCP and Congress joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X