മൂന്ന് റാഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ വ്യോമ സേനയിലേക്ക് മൂന്ന് റാഫേല്‍ വിമാനങ്ങള്‍ കൂടി ഇന്നെത്തും. ഇന്ന് വൈകിട്ട് ഹരിയാനയിലെ അംബാല വിമാനത്താവളത്തിലാണ് വിമാനങ്ങള്‍ എത്തുക. റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധവിമാനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു .
ആകെ 8 വിമാനങ്ങളാണ് റാഫേല്‍ കമ്പനി ഇന്ത്യയില്‍ എത്തിക്കുക. സഹചര്യങ്ങള്‍ വിലയിരുത്തി ബാക്കി 3 റാഫേല്‍ വിമാനങ്ങള്‍ക്കൂടി ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.നേരത്തെ ഇന്ത്യിയിലെത്തിച്ച റാഫേല്‍ വിമാനങ്ങള്‍ ചെറിയ കാലയളവിലേക്ക് സംഘര്‍ഷ ബാധിത പ്രദേശമായ ലഡാക്കില്‍ വിന്യസിച്ചിരുന്നു.

2012ല്‍ അന്ന് ഇന്ത്യ ഭരിച്ചിരുന്ന യു പിഎ സര്‍ക്കാരാണ് ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍ കമ്പനിയുമായി ചേര്‍ന്ന് റഫേല്‍ കരാറില്‍ ഒപ്പുവെക്കുന്നത്. കരാര്‍ പ്രകാരം 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മ്മിച്ചു നല്‍കുകയും,ബാക്കി 108 വിമാനങ്ങള്‍ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടികികലുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാന നിര്‍മാണത്തിന്റെ സാങ്കേതികത ഇന്ത്യക്ക് നല്‍കാനും കരാറില്‍ തീരുമാനമായി.
എന്നാല്‍ 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും 2016ല്‍ പാരീസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ കരാര്‍ റദ്ധാക്കി കമ്പനിയുമായി ചേര്‍ന്ന് പുതിയ കരാര്‍ നിര്‍മ്മിക്കുകയായിരുന്നു. പുതിയകരാര്‍ പ്രകാരം വിമാനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ഇന്ത്യ നടത്തിയ പുതിയ റാഫേല്‍ കരാറില്‍ വലിയ സാമ്പത്തിക അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം പ്രധാനമന്ത്രി നരേന്ദ്രി അടക്കമുള്ള ബി ജെ പി സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. പാര്‍ലമെന്റിനു പുറത്തും അകത്തും റാഫേല്‍ വിമാന കരാര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു എന്നാല്‍ 2018ല്‍ റാഫേല്‍ കരാറില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചത്.
Recommended Video
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications