കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന്‌ റാഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ന്‌ ഇന്ത്യയിലെത്തും

Google Oneindia Malayalam News

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ വ്യോമ സേനയിലേക്ക്‌ മൂന്ന്‌ റാഫേല്‍ വിമാനങ്ങള്‍ കൂടി ഇന്നെത്തും. ഇന്ന്‌ വൈകിട്ട്‌ ഹരിയാനയിലെ അംബാല വിമാനത്താവളത്തിലാണ്‌ വിമാനങ്ങള്‍ എത്തുക. റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച്‌ കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. സെപ്‌റ്റംബര്‍ 10ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്‌ സമര്‍പ്പിച്ചു .

ആകെ 8 വിമാനങ്ങളാണ്‌ റാഫേല്‍ കമ്പനി ഇന്ത്യയില്‍ എത്തിക്കുക. സഹചര്യങ്ങള്‍ വിലയിരുത്തി ബാക്കി 3 റാഫേല്‍ വിമാനങ്ങള്‍ക്കൂടി ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന്‌ ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.നേരത്തെ ഇന്ത്യിയിലെത്തിച്ച റാഫേല്‍ വിമാനങ്ങള്‍ ചെറിയ കാലയളവിലേക്ക്‌ സംഘര്‍ഷ ബാധിത പ്രദേശമായ ലഡാക്കില്‍ വിന്യസിച്ചിരുന്നു.

 rafale

2012ല്‍ അന്ന്‌ ഇന്ത്യ ഭരിച്ചിരുന്ന യു പിഎ സര്‍ക്കാരാണ്‌ ഫ്രാന്‍സിലെ ഡസോള്‍ട്ട്‌ ഏവിയേഷന്‍ കമ്പനിയുമായി ചേര്‍ന്ന്‌ റഫേല്‍ കരാറില്‍ ഒപ്പുവെക്കുന്നത്‌. കരാര്‍ പ്രകാരം 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മ്മിച്ചു നല്‍കുകയും,ബാക്കി 108 വിമാനങ്ങള്‍ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടികികലുമായി ചേര്‍ന്ന്‌ നിര്‍മിക്കാനുമായിരുന്നു ധാരണ. വിമാന നിര്‍മാണത്തിന്റെ സാങ്കേതികത ഇന്ത്യക്ക്‌ നല്‍കാനും കരാറില്‍ തീരുമാനമായി.

എന്നാല്‍ 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും 2016ല്‍ പാരീസ്‌ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ കരാര്‍ റദ്ധാക്കി കമ്പനിയുമായി ചേര്‍ന്ന്‌ പുതിയ കരാര്‍ നിര്‍മ്മിക്കുകയായിരുന്നു. പുതിയകരാര്‍ പ്രകാരം വിമാനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ഇന്ത്യ നടത്തിയ പുതിയ റാഫേല്‍ കരാറില്‍ വലിയ സാമ്പത്തിക അഴിമതി നടന്നുവെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം പ്രധാനമന്ത്രി നരേന്ദ്രി അടക്കമുള്ള ബി ജെ പി സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. പാര്‍ലമെന്റിനു പുറത്തും അകത്തും റാഫേല്‍ വിമാന കരാര്‍ വലിയ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചു എന്നാല്‍ 2018ല്‍ റാഫേല്‍ കരാറില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല എന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ്‌ റാഫേല്‍ വിമാന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചത്‌.

Recommended Video

cmsvideo
വ്യോമസേനാദിനാഘോഷത്തിൽ താരമായി റാഫേൽ വിമാനം | Oneindia Malayalam

English summary
Three more rafale Jet arrive in India today, Three more rafale Jet arrive in India today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X