Get Updates
Get notified of breaking news, exclusive insights, and must-see stories!

റമദാനിൽ അരുംകൊല!തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ചു,ഒരാൾ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സഹിബ്ഖഞ്ചിലായിരുന്നു സംഭവം.

ലഖ്നൗ: തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മെയ് 28 ഞായറാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സഹിബ്ഖഞ്ചിലായിരുന്നു സംഭവം.

തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ മൂന്ന് യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പപ്പു മിസ്തി, അർമാൻ എന്നിവരും മറ്റൊരു യുവാവുമാണ് അക്രമത്തിനിരയായത്. മാരകമായി പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പപ്പു മിസ്തി മരണപ്പെടുകയായിരുന്നുവെന്നാണ് സിയാസത്ത് ഡെയ്ലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നും, അക്രമത്തിന് പിന്നിലാരാണെന്നത് വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

മുസ്ലീം യുവാക്കൾക്ക് നേരെ...

മുസ്ലീം യുവാക്കൾക്ക് നേരെ...

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സാഹിബ്ഖഞ്ചിലാണ് അക്രമസംഭവമുണ്ടായത്. മെയ് 28 ഞായറാഴ്ച രാത്രി റമദാനിലെ പ്രത്യേക നമസ്ക്കാരമായ തറാവീഹ് നിർവഹിച്ച ശേഷം പള്ളിയിൽ നിന്ന് മടങ്ങിയ മൂന്ന് മുസ്ലീം യുവാക്കളാണ് അക്രമത്തിനിരയായത്.

ഗുരുതരമായി പരിക്കേറ്റു...

ഗുരുതരമായി പരിക്കേറ്റു...

തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് മുസ്ലീം യുവാക്കളെ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ക്രൂരമായി അക്രമിച്ചത്. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക്...

മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ പപ്പു മിസ്തി എന്ന യുവാവ് ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ...

ആശുപത്രിയിൽ ചികിത്സയിൽ...

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവമറിഞ്ഞ് നാട്ടുകാരടക്കം ധാരാളം പേരാണ് ആശുപത്രിയിലേക്കെത്തുന്നത്.

സ്ഥലത്ത് സംഘർഷാവസ്ഥ...

സ്ഥലത്ത് സംഘർഷാവസ്ഥ...

തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ അക്രമിച്ചതറിഞ്ഞ് സമീപപ്രദേശങ്ങളിലുള്ളവരെല്ലാം സ്ഥലത്ത് തടിച്ചുകൂടിയതിനാൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.

യോഗി ആദിത്യനാഥ് മടങ്ങിയശേഷം...

യോഗി ആദിത്യനാഥ് മടങ്ങിയശേഷം...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹിബ്ഖഞ്ചിൽ സന്ദർശനം നടത്തി മടങ്ങിയ ദിവസമാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിലും സംഘർഷാവസ്ഥ നിലനിൽക്കുന്ന മേഖലകളിലും എസ്പി ഉമേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+