കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാനിൽ അരുംകൊല!തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ ആക്രമിച്ചു,ഒരാൾ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സഹിബ്ഖഞ്ചിലായിരുന്നു സംഭവം.

Google Oneindia Malayalam News

ലഖ്നൗ: തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മെയ് 28 ഞായറാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സഹിബ്ഖഞ്ചിലായിരുന്നു സംഭവം.

സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മസ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ മൂന്ന് യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പപ്പു മിസ്തി, അർമാൻ എന്നിവരും മറ്റൊരു യുവാവുമാണ് അക്രമത്തിനിരയായത്. മാരകമായി പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പപ്പു മിസ്തി മരണപ്പെടുകയായിരുന്നുവെന്നാണ് സിയാസത്ത് ഡെയ്ലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നും, അക്രമത്തിന് പിന്നിലാരാണെന്നത് വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

മുസ്ലീം യുവാക്കൾക്ക് നേരെ...

മുസ്ലീം യുവാക്കൾക്ക് നേരെ...

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സാഹിബ്ഖഞ്ചിലാണ് അക്രമസംഭവമുണ്ടായത്. മെയ് 28 ഞായറാഴ്ച രാത്രി റമദാനിലെ പ്രത്യേക നമസ്ക്കാരമായ തറാവീഹ് നിർവഹിച്ച ശേഷം പള്ളിയിൽ നിന്ന് മടങ്ങിയ മൂന്ന് മുസ്ലീം യുവാക്കളാണ് അക്രമത്തിനിരയായത്.

ഗുരുതരമായി പരിക്കേറ്റു...

ഗുരുതരമായി പരിക്കേറ്റു...

തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് മുസ്ലീം യുവാക്കളെ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ക്രൂരമായി അക്രമിച്ചത്. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ആശുപത്രിയിലേക്ക്...

ആശുപത്രിയിലേക്ക്...

മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ പപ്പു മിസ്തി എന്ന യുവാവ് ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ...

ആശുപത്രിയിൽ ചികിത്സയിൽ...

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവമറിഞ്ഞ് നാട്ടുകാരടക്കം ധാരാളം പേരാണ് ആശുപത്രിയിലേക്കെത്തുന്നത്.

സ്ഥലത്ത് സംഘർഷാവസ്ഥ...

സ്ഥലത്ത് സംഘർഷാവസ്ഥ...

തറാവീഹ് നമസ്ക്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കളെ അക്രമിച്ചതറിഞ്ഞ് സമീപപ്രദേശങ്ങളിലുള്ളവരെല്ലാം സ്ഥലത്ത് തടിച്ചുകൂടിയതിനാൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.

യോഗി ആദിത്യനാഥ് മടങ്ങിയശേഷം...

യോഗി ആദിത്യനാഥ് മടങ്ങിയശേഷം...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഹിബ്ഖഞ്ചിൽ സന്ദർശനം നടത്തി മടങ്ങിയ ദിവസമാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിലും സംഘർഷാവസ്ഥ നിലനിൽക്കുന്ന മേഖലകളിലും എസ്പി ഉമേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

കൂടുതൽ വാർത്തകൾ വൺഇന്ത്യയിലൂടെ...

<strong>സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ</strong>സ്വാമിയെ മകൾ വിളിച്ചുവരുത്തി,കാരണം പ്രണയം!സ്വാമി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മ

ഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങിഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങി

English summary
Three muslim youths attacked while returning from Taraweeh, One Died in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X