മോദിയ്ക്കെതിരെ വാരണാസിയില്‍ 3നരേന്ദ്രന്മാര്
വാരണാസി: വാരണാസിയില്‍ നരേന്ദ്രമോദിയ്ക്കെതിരെ മത്സരിയ്ക്കാന്‍ മൂന്ന് നരേന്ദ്രന്മാര് കൂടി രംഗത്ത്. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 79 സ്ഥാനാര്‍ത്ഥികളാണ് വാരണാസിയില്‍ ജനവിധി തേടുന്നത്. ഏപ്രില്‍ 28 വരെയയാണ് നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. ചെറു രാഷ്ട്രീയ പാര്‍ട്ടികളാണ് മത്സര രംഗത്ത് ഉള്ളവയില്‍ അധികവും.
മോദിയ്ക്ക് പുറമെ ഡമ്മി സ്ഥാനാര്‍ത്ഥിയായി തുളസി സുബ്രഹ്മണ്യം മത്സരിയ്ക്കുന്നുണ്ട്. ഇദ്ദേഹം ഉള്‍പ്പെടയാണ് 79പേര് വാരണാസിയില്‍ ജവനിധി തേടുന്നത്.വിജയപ്രതീക്ഷയുണ്ടെങ്കില് പോലും പല മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് രാഷ്ട്രീിയപാര്ട്ടികളുടെ പതിവാണ്.

ശക്തി ഏക്താ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നരേന്ദ്ര നാഥ് ദൂബെ, മാനവ് കല്യാണ്‍ മഞ്ച് സ്ഥാനാര്‍ത്ഥി നരേന്ദ്ര ബഹദൂര്‍ സിംഗ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേന്ദ്ര എന്നിവരാണ് നരേന്ദ്രമോദിയ്ക്കെതിരെ മത്സരിയ്ക്കുന്ന നരേന്ദ്രന്മാര്. മത്സരം രംഗത്തുള്ള ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ചെറു രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്നവരാണ്.
79 സ്ഥാനാര്‍ത്ഥികളില്‍ 39 പേരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്. സഹാറ യിലെ ജീവനക്കാരനായ നവരാത്രി എന്നയാളും വാരണാസിയില്‍ ജനവിധി തേടുന്നു. ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന മണ്ഡലങ്ങളില്‍ ഒന്നായി വാരണാസി മാറിയിരിയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications