കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലും നിപ്പാ വൈറസ്? മൂന്ന് മലയാളി നഴ്സുമാർ ചികിത്സയിൽ... കർണാടകയിൽ ജാഗ്രതാ നിർദേശം...

മൂവരുടെയും രക്ത, സ്രവ സാമ്പിളുകൾ മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിന് പിന്നാലെ നിപ്പാ വൈറസ് ഭീതിയിൽ കർണാടകവും | Oneindia Malayalam

ബെംഗളൂരു: കേരളത്തിന് പിന്നാലെ നിപ്പാ വൈറസ് ഭീതിയിൽ കർണാടകവും. ബെംഗളൂരുവിൽ മൂന്ന് പേർക്ക് നിപ്പാ വൈറസ് ബാധിച്ചതായി സംശയം. മലയാളികളായ മൂന്ന് നഴ്സുമാരെയാണ് നിപ്പാ ബാധയാണെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ഛർദ്ദിയും അടക്കം നിപ്പാ ലക്ഷണങ്ങളോടെയാണ് ഇവർ ചികിത്സ തേടിയത്. മൂവരുടെയും രക്ത, സ്രവ സാമ്പിളുകൾ മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മണിപ്പാലിൽ നിന്നുള്ള പരിശോധനാഫലം പുറത്തുവന്നാലേ നിപ്പാ സ്ഥിരീകരിക്കാനാവൂ.

nipah

നഗരത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്സുമാർക്കാണ് നിപ്പാ വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ആദ്യത്തെയാൾ തിങ്കളാഴ്ചയാണ് ചികിത്സ തേടിയത്. മറ്റ് രണ്ട് പേർ കഴിഞ്ഞദിവസവും. ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരം കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ച സമയത്ത് മൂന്നുപേരും നാട്ടിൽ പോയിരുന്നു. പിന്നീട് ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴാണ് ഇവർക്ക് കടുത്ത പനിയും ഛർദ്ദിയും ഉണ്ടായത്. നിലവിൽ മൂന്ന് പേരും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഐസോലേറ്റഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മൂന്ന് മലയാളി നഴ്സുമാർക്കും സാധാരണ പനി മാത്രമാണുള്ളതെന്നും, സംശയത്തെ തുടർന്നാണ് രക്ത, സ്രവ പരിശോധന നടത്തുന്നതെന്നും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നിപ്പാ വൈറസ് പരിശോധന നെഗറ്റീവായിരിക്കാനാണ് സാദ്ധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് മലയാളി നഴ്സുമാർക്ക് നിപ്പാ വൈറസ് ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് വീണ്ടും ജാഗ്രതാ നിർദേശം നൽകി. ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലെയും ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഈ സാഹചര്യത്തിൽ മലയാളി നഴ്സുമാർ നാട്ടിൽ പോകുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ നേരത്തെയും അഭ്യർത്ഥിച്ചിരുന്നു.

ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...ചേതനയറ്റ് കിടക്കുന്ന കെവിൻ, പൊട്ടിക്കരഞ്ഞ് നീനു! കോട്ടയത്തെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ...

''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...

English summary
three nipah cases suspected in bengaluru, all patients are nurses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X