പാര്‍ക്കിംഗ് തര്‍ക്കം;3 പേരെ വെടിവച്ച് കൊന്നു

ഓം പ്രകാശ് മിശ്ര(50), ഭാര്യ ശാന്തി ദേവി, മകന്‍ അമിത് (24) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍വാസികളായ രണ്ട് പേരാണ് അറസ്റ്റിലായത്. ഒരാള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ട്. ആസൂത്രിതമായ കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി 9.45 ഓടെയാണ് അമിത് വീട്ടിലെത്തിയത്. അമിതിനെ കാത്ത് നിന്ന സംഘം. ഇയാള്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് വരുമ്പോഴേയ്ക്കും ഇയാള്‍ക്ക് നേരെ വെടിയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തേയ്ക്കിറങ്ങിയ ഓംപ്രകാശി്‌നെയും വെടുവച്ചു. വീടിന് പുറത്തെത്തിയ ശാന്താദേവിയ്ക്കും വെടിയേറ്റു.
വീടിന് നേരെ അക്രമികള്‍ പലതലണ വെടിയുതിര്‍ത്തു. ഇവരുടെ ഇളയ മകന്‍ ടിങ്കു (19) വിനും വെടിയേറ്റു. അമിത് സംഭവസ്ഥലത്തും ഓംപ്രകാശും ഭാര്യയും ആശുപത്രിയില്‍ വച്ച് മരിച്ചു.












Click it and Unblock the Notifications