ജീവനെടുക്കാന്‍ മാത്രമല്ല ജീവന്‍ നല്‍കാനുമാവും!! മൂന്നു പേര്‍ ജീവനേകിയത് 11 പേര്‍ക്ക് !!
മൂന്നു സംഭവങ്ങളും ചണ്ഡീഗഡിലാണ്
ചണ്ഡീഗഡ്: ജീവനെടുക്കാന്‍ മാത്രമല്ല ജീവന്‍ നല്‍കാനും മനുഷ്യനാവും. പറഞ്ഞുവരുന്നത് അവയവദാനത്തെക്കുറിച്ചാണ്. ഇന്ത്യയില്‍ അവയവ ദാനത്തെത്തുടര്‍ന്ന് മൂന്നു പേര്‍ ചേര്‍ന്നു പുതുജീവനേകിയത് 11 പേര്‍ക്കാണ്. മൂന്നു സംഭവങ്ങളും ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (പിജിഐഎംഇആര്‍) സെന്ററിലാണ്.

ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ സ്വദേശിയായ ശിവാനിയാണ് (20) അവയവദാനം ചെയ്ത ആദ്യ കേസ്. ഭര്‍ത്താവിനൊപ്പം മാതാപിതാക്കളെ കാണാന്‍ ബൈക്കില്‍ പോകവെ റോഡില്‍ വീണാണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു ശിവാനിയുടെ മസ്തിഷ്‌ക മരണം സംഭവിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. അടുത്തിടെയാണ് ശിവാനിയുടെ വിവാഹം കഴിഞ്ഞത്.

കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ശിവാനിയുടെ കരള്‍, കിഡ്‌നികള്‍, കണ്ണുകള്‍ എന്നിവയെല്ലാം ദാനം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധീര്‍ കുമാര്‍ എന്ന 40കാരന് മസ്തിഷ്‌ക മരണം സംഭവിച്ചത് ശനിയാഴ്ചയാണ്. തുടര്‍ന്നു അവയവദാനം നടത്താനുള്ള സമ്മത പത്രത്തില്‍ കുടുംബം ഒപ്പുവയ്ക്കുകയായിരുന്നു. സുധീറിന്റെ രണ്ടു കിഡ്‌നികളും ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു രോഗികള്‍ക്കു മാറ്റിവയ്ക്കുകയായിരുന്നു. കണ്ണ്, കരള്‍ എന്നിവയും ദാനം ചെയ്തു.

അവയവദാനം നല്‍കിയവരില്‍ പ്രായം കുറഞ്ഞയാള്‍ 18കാരനായ സൗരഭാണ്. സൗരബ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചതിനെത്തുടര്‍ന്ന് കുടുംബം അവയവദാനത്തിനു സമ്മതം മൂളി.

സൗരഭിന്റെ രണ്ടു കിഡ്‌നികളും രണ്ടു കണ്ണുകളുമാണ് ദാനം ചെയ്തത്. ഇതു നാലു പേര്‍ക്ക് പുതുജീവനേകുകയും ചെയ്തു.












Click it and Unblock the Notifications