കാര്‍ഗിലില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു ആക്രിക്കടക്കുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ദ്രാസിലെ കബഡി ഗുഡ്‌സ് ഏരിയയിലായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കബഡി നല്ലയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ ദ്രാസിലെ സബ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റവര്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ കാര്‍ഗില്‍ ജില്ലാ കമ്മീഷണര്‍ ശ്രീകാന്ത് ബാലാസഹേബ് സുസെ സന്ദര്‍ശനം നടത്തി. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പ്രദേശവാസിയല്ലെന്ന് വ്യക്തമായിട്ടുണ്ട്.












Click it and Unblock the Notifications