• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹോറ-ജഗ്ദൽപൂർ സമലേശ്വരി എക്സ്പ്രസിന് തീപ്പിടിച്ചു; 3 റെയിൽവെ ജീവനക്കാർ മരിച്ചു!!

ഒഡീഷ: ഹോറ-ജഗ്ദൽപൂർ സമലേശ്വരി എക്സ്പ്രസിന് തീപ്പിടിച്ച് മൂന്ന് റെയിൽവെ ജീവനക്കാർ മരിച്ചു. ഒഡീഷയിലെ റഡഗഡ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ‌

സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി; അശ്ലീല ചേഷ്ടകൾ കാട്ടി, തിരുവനന്തപുരത്ത് എഎസ്ഐ അറസ്റ്റിൽ!

തുടർന്ന് സമലേശ്വരി എക്സിപ്രസിന് തീപിടിക്കുകയും പാളം തെറ്റുകയും ചെയ്തു. റായഗഡ ജില്ലയില്‍ സിങ്കപുര്‍-കേതഗുഡ സ്റ്റേഷനുകള്‍ക്കിടയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. കൂട്ടിയിടിയില്‍ തീവണ്ടിയുടെ രണ്ടു കോച്ചുകള്‍ പാളംതെറ്റുകയായിരുന്നു.

തീവണ്ടിയിലെ എഞ്ചിനായിരുന്നു തീപ്പിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റാണ് മൂന്ന് പേരും മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഉത്തരവിട്ടു. സിങ്കപുര്‍, കേതഗുഡ സ്റ്റേഷന്‍ മാസ്റ്റര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
Three railway employees dead as Howrah-Jagdalpur Samaleshwari Express derails
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X