കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി; പാകിസ്താന്‍ വീണ്ടും ആക്രമിക്കുന്നു, തിരിച്ചടിച്ച് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ സൈന്യം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുന്നു. മൂന്ന് സൈനികര്‍ മരിച്ചു. അതിന് ശേഷവും പാകിസ്താന്‍ സൈനികര്‍ ആക്രമണം തുടരുകയാണ്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ സൈന്യം ഇന്ന് ആക്രമണം നടത്തിയത്. കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ഛല്‍ സെക്ടറിലും കെരണ്‍ നിയന്ത്രണ രേഖയിലുമായിരുന്നു ആക്രമണം.

E

രാവിലെ തുടങ്ങിയ ആക്രമണം പാകിസ്താന്‍ പല ഭാഗങ്ങളിലായി തുടരുകയാണ്. രാവിലെ രണ്ടു സൈനികരാണ് നൗഗാം സെക്ടറില്‍ കൊല്ലപ്പെട്ടത്. പൂഞ്ചിലാണ് മൂന്നാമത്തെ സൈനികന് ജീവന്‍ നഷ്ടമായത്. ചില സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ അതിര്‍ത്തിയില്‍ നിന്ന് മാറ്റി. തോക്കുകളും മറ്റു സാധാരണ ആയുധങ്ങളും ഉപയോഗിച്ചാണ് പാകിസ്താന്റെ ആക്രമണം. ഒരു ഭാഗത്ത് ചൈനയുടെ ഭീഷണി തുടരവെയാണ് പാകിസ്താന്‍ മറുഭാഗത്ത് ആക്രമണം നടത്തുന്നത്. പാകിസ്താനും ചൈനയും ഇന്ത്യയ്‌ക്കെതിരെ രഹസ്യനീക്കം നടത്തുന്നുവെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ പുതി അനിഷ്ട സംഭവങ്ങള്‍.

ബിജെപിയുടെ രക്ഷയ്ക്ക് വടക്കന്റെ ബ്ലൂ പ്രിന്റ്; നേതൃത്വം അംഗീകരിച്ചു, കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...ബിജെപിയുടെ രക്ഷയ്ക്ക് വടക്കന്റെ ബ്ലൂ പ്രിന്റ്; നേതൃത്വം അംഗീകരിച്ചു, കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...

പൂഞ്ചിലെ ഗ്രാമങ്ങളില്‍ പാകിസ്താന്‍ കുറച്ച് ദിവസങ്ങളായി പ്രകോപനം സൃഷ്ടിക്കുന്നു. ഇവിടെ സെപ്തംബര്‍ അഞ്ചിനുണ്ടായ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെടുകയും രണ്ടു ഓഫീസര്‍മാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ പിന്നീട് മരിച്ചു. സെപ്തംബര്‍ രണ്ടിന് റജൗരിയിലും ആക്രമണം നടന്നു. ഇവിടെ ഒരു സൈനികനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 3000ത്തിലധികം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

English summary
Three Soldiers killed by Pakistan Attack in Kashmir Border; India Responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X