കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി തകരുമ്പോള്‍ ശക്തിപ്പെട്ടത് ബിജെപി; മൂന്ന് നേതാക്കള്‍ യോഗിയെ കണ്ടു, കേസിലെ പ്രതിയും

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കൂടുതല്‍ തിരിച്ചടികള്‍ ലഭിക്കുമെന്ന് വിവരം. എസ്പിയുടെ ചില നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. മൂന്നു എംഎല്‍സി അംഗങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയത് പാര്‍ട്ടി മാറുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം. ഗോരഖ്പൂരിലെ വസതിയിലെത്തിയാണ് മൂന്ന് നേതാക്കള്‍ ആദിത്യനാഥിനെ കണ്ടത്.

Bjp

രവി ശങ്കര്‍ സിങ് പപ്പു, രമേശ് മിശ്ര, സിപി ചന്ദ്ര എന്നിവരാണ് ബിജെിയിലേക്ക് പോകാന്‍ സാധ്യത. സൗഹൃദ സംഭാഷണത്തിനാണ് ആദിത്യനാഥിനെ കണ്ടതെന്ന് മൂന്നുപേരും പ്രതികരിച്ചു. സമാജ്‌വാദി പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ എസ്പിയില്‍ ചേരുമെന്ന് നേരത്തെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന വ്യക്തി പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ മൂന്നുപേരും ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

കേസുകളില്‍പ്പെട്ട എസ്പി നേതാക്കളാണ് ബിജെപിയില്‍ ചേരാന്‍ ശ്രമിക്കുന്നത്. ഇവര്‍ക്കെതിരായ കേസ് അന്വേഷണം മരവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട മൂന്നില്‍ ഒരു എസ്പി നേതാവ് അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമവിരുദ്ധ ഖനന കേസില്‍ പ്രതിയാണ്.

ഉത്തര്‍ പ്രദേശ് നിയമ നിര്‍മാണ കൗണ്‍സിലില്‍ സമാജ്‌വാദി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. 100 അംഗങ്ങളടങ്ങുന്ന കൗണ്‍സിലില്‍ എസ്പിക്ക് 55 പേരുണ്ട്. ബിജെപിക്ക് 21 ഉം. ബിഎസ്പിക്ക് എട്ട് അംഗങ്ങളും കോണ്‍ഗ്രസിന് രണ്ടുപേരുമാണുള്ളത്. എസ്പിയുടെ മൂന്ന് എംഎല്‍സിമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ബിജെപിക്ക് നേട്ടമാകും.

രാജ്യസഭാംഗങ്ങളായ മൂന്ന് എസ്പി നേതാക്കള്‍ കഴിഞ്ഞ മാസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുരേന്ദ്ര സിങ് നാഗാര്‍, സഞ്ജയ് സേഠ്, നീരജ് ശേഖര്‍ എന്നിവരാണ് എസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജ്യസഭാംഗങ്ങള്‍. ബിജെപിയില്‍ ചേര്‍ന്ന ശേഷം ഇവര്‍ വീണ്ടും രാജ്യസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പുറമെ കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് സിങ്, ഭുവനേശ്വര്‍ കലിത എന്നിവരും ബിജെപിയല്‍ ചേര്‍ന്നു.

English summary
Three SP MLCs Meet Yogi Adityanath, Likely to Join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X