കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ പെട്ടു; തിരിച്ചെത്താന്‍ മോഹം, ഏറ്റെടുക്കില്ലെന്ന് ടിഎംസി

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച വിജയം പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ അടിമുടി മാറ്റമുണ്ടാക്കിയിരുന്നു. ഒട്ടേറെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേര്‍ന്നത്. മാസങ്ങള്‍ക്ക് ശേഷം ചിത്രം പൂര്‍ണമായി മാറുകയാണ്.

കഴിഞ്ഞാഴ്ച നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലങ്ങള്‍ തൃണമൂല്‍ പിടിച്ചെടുത്തു. ഇതിന് പിന്നാലെ നേരത്തെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ തൃണമൂല്‍ മുഖംതിരിച്ചു. രസകരമായ രാഷ്ട്രീയ വാര്‍ത്തയാണ് ബംഗാളില്‍ നിന്ന് വന്നിരിക്കുന്നത്...

 മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍

മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍

ബിജെപിയിലേക്ക് കൂറുമാറിയ മൂന്ന് തൃണമൂല്‍ എംഎല്‍എമാരാണ് തിരിച്ചുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബിജെപിയുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. തൃണമൂലിന്റെ രാഷ്ട്രീയ മുന്നേറ്റം മനസിലാക്കിയാണ് തിരിച്ചുവരവ്.

പുകഞ്ഞ കൊള്ളി പുറത്ത്

പുകഞ്ഞ കൊള്ളി പുറത്ത്

അതേസമയം, പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാടിലാണ് തൃണമൂലിന്റെ ചില നേതാക്കള്‍. പുറത്തുപോയവരെ തിരിച്ചെടുക്കരുതെന്ന് ഇവര്‍ ഉന്നത നേതൃത്വത്തോട് ആവശ്യപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടി വിട്ടവര്‍ വഞ്ചകരാണ് എന്നാണ് ഇവരുടെ നിലപാട്.

നേതാക്കളുടെ പ്രതികരണം

നേതാക്കളുടെ പ്രതികരണം

നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരാണ് തിരിച്ചുവരാന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഉന്നത നേതാക്കള്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ജില്ലയിലെ നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

തിരിച്ചെടുക്കില്ലെന്ന് മന്ത്രി

തിരിച്ചെടുക്കില്ലെന്ന് മന്ത്രി

പുറത്തുപോയവരെ തിരിച്ചെടുക്കില്ലെന്ന് ബംഗാളിലെ മന്ത്രിയും നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ തൃണമൂല്‍ പ്രസിഡന്റുമായ ജ്യോതിപ്രിയോ മുല്ലിക് പറഞ്ഞു. തന്റെ നിലപാടാണ് അറിയിച്ചത്. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി എടുക്കുമെന്നും മുല്ലിക് അറിയിച്ചു.

രണ്ടില്‍ നിന്ന് 18ലേക്ക് ബിജെപി

രണ്ടില്‍ നിന്ന് 18ലേക്ക് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലാണ് ബംഗാളില്‍ ബിജെപി ജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ജയിച്ചു. നേരത്തെ രണ്ടു സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതോടെ ബിജെപിയുടെ മുന്നേറ്റം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പ്രചാരണമുണ്ടായി.

 ബിജെപിയില്‍ ചേര്‍ന്നവര്‍ ഇവര്‍

ബിജെപിയില്‍ ചേര്‍ന്നവര്‍ ഇവര്‍

തൊട്ടുപിന്നാലെയാണ് കളംമാറ്റം തുടര്‍ക്കഥയായത്. എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കൂടാതെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗമാകുമെന്ന തോന്നലിന് ഇത് കാരണമാകുകയും ചെയ്തു.

 തൃണമൂലിന് ശക്തി പകര്‍ന്ന്...

തൃണമൂലിന് ശക്തി പകര്‍ന്ന്...

അടുത്തിടെ പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തി പകരുന്നതായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി. ബിജെപിയുടെ ഒരു സീറ്റും കോണ്‍ഗ്രസിന്റെ ഒരു സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ഇതാണ് ആ മൂന്ന് മണ്ഡലങ്ങള്‍

ഇതാണ് ആ മൂന്ന് മണ്ഡലങ്ങള്‍

കാളിയഗഞ്ച്, ഖരഗ്പൂര്‍, കരീംപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്ന് മല്‍സരിച്ചിട്ടും പരാജയപ്പെട്ടു. കാളിയഗഞ്ചില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. തോല്‍വിക്ക് കാരണം ജനങ്ങളിലുണ്ടായ ഭീതിയാണെന്ന് ബിജെപി സ്ഥാനാര്‍ഥി പറഞ്ഞു.

 എന്‍ആര്‍സി വിഷയം

എന്‍ആര്‍സി വിഷയം

കാളിയഗഞ്ചിലും ഖരഗ്പൂരിലും ആദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുന്നത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) പ്രധാന ചര്‍ച്ചയായ ഉപതിരഞ്ഞെടുപ്പാണ് ബംഗാളില്‍ നടന്നത്. ന്യൂനപക്ഷം തൃണമൂലിന് വോട്ട് ചെയ്തു. എന്‍ആര്‍സിയാണ് തന്റെ പരാജയത്തിന് കാരണമെന്നും കാളിയഗഞ്ചില്‍ പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ഥി കമല്‍ ചന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

 തെറ്റിദ്ധാരണയെന്ന്

തെറ്റിദ്ധാരണയെന്ന്

കേന്ദ്രസര്‍ക്കാരാണ് എന്‍ആര്‍സി നടപ്പാക്കുന്നത്. ബിജെപിയല്ല. എല്ലാത്തിനും പിന്നില്‍ ബിജെപിയാണെന്ന് ജനം തെറ്റിദ്ധരിച്ചുവെന്നും കമല്‍ ചന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കാളിയഗഞ്ചില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേബ് സിന്‍ഹയാണ് ജയിച്ചത്. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം മമത ബാനര്‍ജിയില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

ഇങ്ങനെ ആദ്യം

ഇങ്ങനെ ആദ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് ബംഗാള്‍. ആറ് മാസം പിന്നിടുമ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പക്ഷേ, ബിജെപി പരാജയപ്പെട്ടിരിക്കുന്നു. കാളിയഗഞ്ച് കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ്. ഖരഗ്പൂര്‍ സദര്‍ ബിജെപിയുടെയും. ഖരഗ്പൂര്‍ സദറില്‍ ഇന്നുവരെ ഭരണകക്ഷി ജയിച്ചിട്ടില്ല. ഈ ചരിത്രമാണ് തൃണമൂല്‍ മാറ്റിമറിച്ചത്.

ആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ളആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്‌നാകരന്‍ പിള്ള

English summary
Three TMC MLAs Who Switched Over to BJP in Touch with Party, But No Trust
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X