9 വയസ്സുകാരനെ മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
ത്രിച്ചി: 9 വയസ്സുക്കാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലിയില്‍ സിര്‍ക്കാസി എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ദിനേഷ്(19), അരവിന്ദ്(20), മധുബാല(21) എന്നിവരെയാണ് സിര്‍ക്കാസി പോലീസ് അറസ്റ്റ് ചെയ്തത്. ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച വൈകുനേരം യുവാക്കള്‍ ചേര്‍ന്ന് കുട്ടിയെ നിര്‍ബന്ധപ്പൂര്‍വ്വം മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചു എന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ മദ്യപ്പിച്ചിരുന്ന സ്ഥലത്തേക്ക് കുട്ടി എത്തിയപ്പോള്‍ അവരോടൊപ്പം മദ്യം കഴിക്കാന്‍ കൂടാന്‍ ആവശ്യപ്പെടുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ബലമായി പിടിച്ചിരുത്തി ഒരു ഗ്ലാസ്സ് മദ്യം കുടിപ്പിച്ചു എന്ന് കുട്ടി പറയുന്നു.
ശനിയാഴ്ച വൈകീട്ട് വീട്ടില്‍ എത്തിയ കുട്ടി ക്ഷീണിതനായി പെട്ടെന്ന് തന്നെ ഉറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏറെ വൈകിയിട്ടും കുട്ടി എഴുന്നേല്‍ക്കാതായാപ്പോഴാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. യുവാക്കളോട് കാര്യങ്ങള്‍ ചോദിക്കാന്‍ എത്തിയപ്പോള്‍ തര്‍ക്കത്തില്‍ കലാശിച്ചു, പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications