Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന് തീപിടിച്ച് മൂന്ന്സ്ത്രീകള്‍ മരിച്ചു

ആല്‍വാര്‍: വീടിന് തീപ പിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. രോഗിയായ മകളെ രാത്രിയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് വീടിന് തീപിടിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ആല്‍വാറിനടുത്ത് തപുക്കട ഗ്രാമത്തിലാണ് സംഭവം. 2013 ഒക്ടോബര്‍ 9 ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പവര്‍ കട്ടിന്റെ സമയമായിരുന്നു. മകള്‍ക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് അമ്മ എഴുന്നേറ്റ് മെഴുക് തിരി കത്തിച്ചയാതിരുന്നു. ഈ മെഴുകു തിരിയില്‍ നിന്നാണ് വീടിന് തീപിടിച്ചത്. മായാ ദേവി(45) മകള്‍ കിരണ്‍(22), കിരണിന്റെ ഭര്‍ത്താവിന്റെ സഹോദരി കൃഷ്ണ ദേവി എന്നിവരാണ് മരിച്ചത്.

Alwar Map

തലേന്ന് മുതല്‍ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് മായാദേവിയുടെ ബന്ധുവും വീട്ടിലെ താമസക്കാരനുമായ മഖന്‍ സിങ് പറഞ്ഞു. കൂട്ടുകുടംബമായിട്ടായിരുന്നു ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. മായാ ദേവി മെഴുക് തിരി കൊളുത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചതെന്ന് മഖന്‍ സിങ് പറയുന്നു. ഉടന്‍ തന്നെ വെള്ളമൊഴിച്ചും മണ്ണ് വാരിയിട്ടും തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മൂന്ന് സ്ത്രീകളും മരിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ മായാ ദേവിയും മകള്‍ കിരണും ആണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതെന്നും കൃഷ്ണ ദേവി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+