അടച്ചിട്ട വീട്ടില്‍ അമ്മയുടെയും 2 പെണ്‍മക്കളുടെയും അഴുകിയ മൃതശരീരം ദൂരൂഹസാഹചര്യത്തില്‍ കണ്ടെത്തി..
ദില്ലി: അടച്ചിട്ട മുറിക്കുളളില്‍ അമ്മയുടെയും 2 പെണ്‍മക്കളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ ദില്ലിയിലെ ഉസ്മാന്‍പൂരിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് ദിവസം കഴിഞ്ഞെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷൈറ(50), നിഷ(25), ഷബ്‌നം(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കയ്യിലും കഴുത്തിലും മുറിവിന്റെ പാടുകള്‍ പോലീസ് കണ്ടെത്തി. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നാണ് അയ്യല്‍വാസികള്‍ പോലീസില്‍ അറിയിച്ചത്.

വീടിന്റെ ഒന്നാം നിലയില്‍ കുട്ടികളുടെ മൃതദേഹവും രണ്ടാം നിലയില്‍ നിന്നും അമ്മയുടെ മൃതദേഹവും കണ്ടെത്തിയത.് ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. താമസിക്കുന്ന വീടിന്റെ ഉടമ ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് മരിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അന്വേഷണത്തിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷം മാത്രമേ ലഭിക്കൂ.












Click it and Unblock the Notifications