Get Updates
Get notified of breaking news, exclusive insights, and must-see stories!

കവര്‍ച്ചയ്ക്കായി എത്തിയവര്‍ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി

സ്ത്രീകളെ അക്രമിച്ച ഇതേ സംഘം ഇതേ സ്ഥലത്തെ മറ്റൊരു സ്ത്രീയെയും കവര്‍ച്ചയ്ക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

നോയിഡ: കവര്‍ച്ചയ്ക്കായി എത്തിവയവര്‍ ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗത്തിനുശേഷം സ്ത്രീകളുടെ സ്വര്‍ണവും പണവും കവര്‍ച്ചര്‍ക്കാര്‍ തട്ടിയെടുത്തു. ഇഷ്ടകപ്പാടത്ത് പണിയെടുക്കുന്ന സ്ത്രീകളാണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.

സ്ത്രീകളെ അക്രമിച്ച ഇതേ സംഘം ഇതേ സ്ഥലത്തെ മറ്റൊരു സ്ത്രീയെയും കവര്‍ച്ചയ്ക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്. രാത്രി 12.30ഓടെയാണ് ആറംഗസംഘം വീടു വളഞ്ഞതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. തങ്ങള്‍ പോലീസുകാരാണെന്നും ഒരു കാര്യം അന്വേഷിക്കാനെത്തിയതാണെന്നും വ്യക്തമാക്കി വീടിനുള്ളില്‍ കടക്കുകയായിരുന്നു.

rape-attempt

ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ അയാളെ ആയുധം കാട്ടി ഭയപ്പെടുത്തിയായിരുന്നു ബലാത്സംഗം. പിന്നീട് തൊട്ടടുത്ത രണ്ടുവീട്ടിലെ സ്ത്രീകളെയും ബലാത്സംഗത്തിനിരയാക്കി. വളരെ ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഓഫീസര്‍ സുജാത സിങ് പറഞ്ഞു.

രണ്ടു കേസുകളിലും ഒരേ പ്രതികളാണ് ഉള്‍പ്പെട്ടതെന്ന് കരുതുന്നു. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ഓഫീസര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+