Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! തലയറുത്ത് പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ചു! ഞെട്ടൽ!

ജംഷഡ്പൂര്‍: ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട് ജീവനോട് മല്ലിട്ട് കൊണ്ടിരിക്കെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു ക്രൂരത. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ പിഞ്ചുകുഞ്ഞിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. കൊന്ന ശേഷം കുഞ്ഞിന്റെ തല വെട്ടി മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രി റെയില്‍വേ സ്‌റ്റേഷന് നാല് കിലോമീറ്റര്‍ അകലത്തുളള കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് ചാക്കിലാണ് കുഞ്ഞിന്റെ തലയില്ലാത്ത മൃതദേഹം പോലീസ് കണ്ടെടുത്തത്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങവേയാണ് കൊലയാളികളില്‍ ഒരാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

murder

ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ഒരാള്‍ തോളിലേറ്റി നടന്ന് പോകുന്ന സിസിസി ടിവി ദൃശ്യം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി അമ്മ പോലീസിനെ സമീപിച്ചത്. പശ്ചിമ ബംഗാളിലെ പുരുളിയ സ്വദേശിയാണ് ഈ സ്ത്രീ. കാമുകനെ സംശയിക്കുന്നതായി ഇവര്‍ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

പുരുളിയയില്‍ നിന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഇവര്‍ ജംഷഡ്പൂരിലെത്തിയത്. പിടിയിലായ മൂന്ന് പേരും കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണ് എന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ തല കണ്ട് പിടിക്കാനായി പോലീസ് അന്വേഷണം നടത്തുന്നത്. ക്രൂരമായാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത് എന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 2015ല്‍ ജയിലിലായ ശേഷം പുറത്തിറങ്ങിയതാണ് പ്രതികളില്‍ ഒരാള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+