മൂന്നുവയസുകാരിയെ അയല്‍വാസി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയിലെ ആനന്ദ് പ്രഭാതില്‍ മൂന്നുവയസുകാരിയെ അയല്‍വാസിയുടെ ക്രൂരപീഡനത്തിന് ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കളും പ്രദേശവാസികളും ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. പ്രതിക്ക് മര്‍ദ്ദനമേറ്റിരുന്നതായി പോലീസ് പറഞ്ഞു. ഇരുപത്തിരണ്ടുകാരനായ വിജയ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

rape-3

ചേരി പ്രദേശത്ത് താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. റിക്ഷാവലിക്കുന്ന പെണ്‍കുട്ടിയെ അച്ഛനുമായി പ്രതിക്ക് പരിചയമുണ്ടായിരുന്നു. പരിചയത്തിന്റെ പേരില്‍ ഇവരുടെ വീട്ടില്‍ യുവാവ് സന്ദര്‍ശിക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം മാതാപിതാക്കള്‍ തിരക്കിലായപ്പോള്‍ പെണ്‍കുട്ടിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന വ്യാമോഹിച്ച് അടുത്തുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കാണാതായ പെണ്‍കുട്ടിയെ തിരയുന്നതിനിടയില്‍ വിജയിയുടെ സ്ഥലത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പീഡിപ്പിക്കുന്നത് മാതാവ് കണ്ടതോടെയാണ് പ്രതിയെ കൈയ്യോടെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ ദില്ലിയില്‍ ബലാത്സംഗം വര്‍ധിച്ചുവരുന്നതിനിടയിലാണ് പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തത്.


English summary
Three-year-old raped by neighbour in Delhi, undergoes surgery
Please Wait while comments are loading...