Get Updates
Get notified of breaking news, exclusive insights, and must-see stories!

സെല്‍ഫി ഭ്രമം; മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു

ജയ്പൂര്‍: എവിടെ നോക്കിയാലും ഇപ്പോള്‍ സെല്‍ഫിയാണ്. സ്മാര്‍ട് ഫോണിന്റെ പ്രധാന ഉപയോഗങ്ങളില്‍ ഒന്നായി സെല്‍ഫി മാറിയിട്ടുണ്ടെന്നുതന്നെ പറയാം. സോഷ്യല്‍ മീഡിയയില്‍ മികച്ച സെല്‍ഫി പോസ്റ്റ് ചെയ്ത് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുകയാണ് മിക്കവരുടെയും പ്രധാന ഉദ്ദേശം. എന്നാല്‍, യുവാക്കളുടെ സെല്‍ഫി ഭ്രമം ഒട്ടേറെ പേരുടെ ജീവന്‍ കരുന്നതിനും കാരണമാവുകയാണ്.

രാജസ്ഥാനില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ഒരു സെല്‍ഫി അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവന്‍ പണയംവെച്ച് സെല്‍ഫിയെടുത്ത മൂന്നു യുവാക്കള്‍ ഡാമിലെ വെള്ളത്തില്‍ വീണു മരിക്കുകയായിരുന്നു. നെവതാ ഡാം കാണാനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. ഇവിടെ വെച്ചുള്ള അപകടത്തിലാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

selfie

കസിന്‍ സഹോദരന്മാരായ ദുഷ്യന്ത് പരീക്ക്(21), വിശാല്‍ പരീക്ക്(20) എന്നിവരെ കൂടാതെ പങ്കജ് സിങ്(22) ആണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ ഇവര്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. ആഴമുള്ള സ്ഥലത്ത് വീണതിനാല്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

സെല്‍ഫിയുടെ പൂര്‍ണതയ്ക്കുവേണ്ടി ട്രെയിനിനു മുകളില്‍ കയറിയും മറ്റും സെല്‍ഫി എടുക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. അപകടമുണ്ടാകുന്ന വാര്‍ത്ത അടിക്കടി ഉണ്ടായിട്ടും ചെറുപ്പക്കാര്‍ ഇതില്‍നിന്നും പിന്തിരിയുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+