നോട്ട് കിട്ടാത്തവരുടെ ശ്രദ്ധക്ക്, നിങ്ങളുടെ കൈയില്‍ പണം ഉടന്‍!! അച്ചടി കൂട്ടി
500 രൂപാ ഇല്ലാത്തതാണ് രാജ്യം നേരിടുന്ന പ്രശ്‌നം. ഇത് പരിഹരിക്കാന്‍ 500ന്റെ അച്ചടി മൂന്നിരട്ടിയാക്കിയിട്ടുണ്ട്
മുംബൈ: വീട്ടിലേക്ക് അരി വാങ്ങാന്‍, ഒന്നു ഡോക്ടറെ കാണിക്കാന്‍, സകൂളില്‍ ഫീസ് അടക്കാന്‍... പണമില്ലെന്ന വിലാപത്തിന് വിരാമമാവുന്നു. എല്ലാം ശരിയാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
നോട്ട് നിരോധനം വന്ന ശേഷം സര്‍ക്കാര്‍ 1000 നോട്ട് അച്ചടി നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്നതാവട്ടെ 2000ത്തിന്റെതും. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവും 500 ആവശ്യത്തിന് എത്തിയാല്‍. ഇതു തന്നെയാണ് സര്‍ക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്. 500 കൂടുതലായി അച്ചടിക്കുക. നാല് അച്ചടി കേന്ദ്രങ്ങളിലും ഞായറാഴ്ച അവധിയില്ല. ജോലി സമയം 11 മണിക്കൂറാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണത്തിനോ അത്താഴത്തിനോ ഒഴിവു വേളകള്‍ നല്‍കാതെയാണ് നോട്ട് അച്ചടി പുരോഗമിക്കുന്നത്.

നാസിക്കിലെ നോട്ട് അച്ചടി കേന്ദ്രത്തില്‍ 500 രൂപാ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഇതുവരെയുള്ളതിന്റെ മൂന്നിരട്ടി അച്ചടിക്കാന്‍ തുടങ്ങി. പുതിയ നോട്ടിന്റെ ക്ഷാമത്തിന് ഉടന്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. നവംബര്‍ പകുതിക്ക് ശേഷം പ്രതിദനം 35 ലക്ഷം അഞ്ഞൂറ് രൂപാ നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇതിപ്പോള്‍ ഒരു കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

മൊത്തം 1.9 കോടി നോട്ടുകളാണ് ഒരോ ദിവസവും അച്ചടിക്കുന്നത്. ഇതില്‍ ഒരു കോടി അഞ്ഞൂറിന്റെ നോട്ടുകളാണ്. ബാക്കിയുള്ള നോട്ടുകളാവട്ടെ 100, 50, 20 എന്നിവയുടേതും. നാസിക്കിലെ പ്രസ്സില്‍ ഇപ്പോള്‍ 2000 അച്ചടിക്കുന്നില്ല. നോട്ട് നിരോധനം വന്ന ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അച്ചടി കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രിന്റ് ചെയ്തത്. 4.3 കോടി നോട്ടുകളാണ് ആര്‍ബിഐക്ക് വെള്ളിയാഴ്ച കൈമാറിയത്. ഇതില്‍ 1.1 കോടി 500 രൂപാ നോട്ടുകളായിരുന്നു. 1.2 കോടി 100ന്റെതും ബാക്കി ചെറിയ സംഖ്യകളുടെതുമാണ്.

നോട്ട് നിരോധനം വന്ന ശേഷം അച്ചടി കേന്ദ്രത്തില്‍ നിന്ന് ആര്‍ബിഐയിലേക്ക് ആദ്യം പണം കൈമാറിയത് നവംബര്‍ 11 നാണ്. ഇതില്‍ 50 ലക്ഷം അഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ 43 ദിവസത്തിനിടെ അച്ചടി കേന്ദ്രങ്ങള്‍ മൊത്തം കൈമാറിയത് 82.8 കോടി നോട്ടുകളാണ്. ഇതില്‍ 500ന്റെത് 25 കോടി നോട്ടുകളായിരുന്നു.

അടുത്ത ജനുവരി 31 ആകുമ്പേഴേക്കും നാല് അച്ചടി കേന്ദ്രങ്ങളില്‍ നിന്നുമായി 80 കോടി നോട്ടുകള്‍ അച്ചടിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ പകുതി നോട്ടുകളും 500 രൂപയുടേതാവും. രാജ്യത്ത് നാല് നോട്ട് അച്ചടി കേന്ദ്രങ്ങളാണുള്ളത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള കര്‍ണാടകത്തിലെ മൈസൂരു, പശ്ചിമ ബംഗാളിലെ സല്‍ബോനി കേന്ദ്രങ്ങളും സെക്യുരിറ്റി പ്രിന്റിങ് ആന്റ് മൈനിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നാസിക്കിലെയും ദേവാസിലെയും കേന്ദ്രങ്ങളുമാണിവ.












Click it and Unblock the Notifications