Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കരയിൽ ഭൂരിപക്ഷം കൂടും;സിപിഎമ്മിനെ കള്ളവോട്ടിന് അനുവദിക്കില്ലെന്നും വിഡി സതീശൻ

കൊച്ചി; തൃക്കാക്കരയിൽ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം കൂടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസിനേക്കാൾ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു കള്ളവോട്ട് പോലും തൃക്കാക്കരയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ബൂത്തികളിലേയും വോട്ടർ പട്ടിക ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവർ, വിദേശത്തുള്ളവർ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ട് ചെയ്യുന്നത് സി പി എം ആണെന്ന് എല്ലാവർക്കും അറിയാം. കള്ളവോട്ടിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

അനുശ്രീയല്ല..ഇത് ചുമ്മാ തീ....ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ..വൈറൽ ഫോട്ടോ

1


കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കേരളത്തില്‍ യുഡിഎഫിന് എവിടെയാണ് കള്ളവോട്ട് ചെയ്തിട്ടുള്ളത്. കള്ളവോട്ട് സിപിഎമ്മുകാരാണ് ഇത്രയും കാലം ചെയ്തത്. ഞങ്ങള്‍ പറഞ്ഞത് ഒരു കള്ളവോട്ട് പോലും ചെയ്യിക്കില്ലെന്നാണ്. ഞങ്ങളുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ വേണ്ടി വോട്ടര്‍പ്പട്ടികയില്‍ കൃത്രിമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവർക്കൊപ്പമുള്ള ഉദ്യോഗസ്ഥരെ വെച്ച് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ 3,000ത്തിനും 4000ത്തിനും ഇടയിലുള്ള വോട്ടുകളാണ് ചേര്‍ക്കപ്പെടാതെ പോയത്. ജനവരി, ഫിബ്രവരി മാസങ്ങളിലായി 6000ത്തോളം അപേക്ഷകൾ ഞങ്ങൾ കൊടുത്തിരുന്നു. സിപിഎം വോട്ടുകള്‍ ചേര്‍ത്തിരുന്നില്ല. അതിന്റെ ദേഷ്യം തീര്‍ത്തത് ഞങ്ങളുടെ 3000ത്തിലേറെ വോട്ടുകള്‍ പട്ടികയില്‍ പേര് വരുത്താതെയാണ്. വളരെ വലിയ ക്രമക്കേടാണ് ആദ്യം തന്നെ നടത്തിയത്.

2


ശക്തമായ പോളിംഗ് ശതമാനം ഉയരാൻ വേണ്ടിയുള്ള എല്ലാവിധ നടപടികളും യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. കൊണ്ടുവരാന്‍ കഴിയാവുന്നവരെ മുഴുവന്‍ ബൂത്തിലേക്ക് എത്തിക്കാനുള്ള സകല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന് മുമ്പ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും തൃക്കാക്കരയില്‍ ഉണ്ടായതിനേക്കാള്‍ പോളിംഗ് ശതമാനം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ മോശമായി വന്നാല്‍ അതിനെ അതിജീവിക്കാനുള്ള സംവിധാനങ്ങളും മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

3


യുഡിഎഫിന് വോട്ട് കൂടുകയെ ഉള്ളൂ. തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ദോഷമായി വരികയാണെങ്കിൽ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം എനിക്കാണ്. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം കൂട്ടായ നേതൃത്വത്തിനും. അത്രമാത്രം ഒരു ഉപതെരഞ്ഞെടുപ്പിലും ഇല്ലാത്ത രീതിയില്‍ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചത് പോലെ ഞങ്ങളുടെ നേതാക്കന്മാരും പ്രവര്‍ത്തകരും ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടുന്ന് കിട്ടിയ റിപ്പോര്‍ട്ടിന്റെ ആത്മവിശ്വാസമാണ്. അതുകൊണ്ട് തന്നെ ആദ്യം ഉണ്ടായതിനേക്കാൾ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ഇപ്പോൾ ഞങ്ങൾ. അവിശ്വസനീയമായ ഭൂരിപക്ഷമായിരിക്കും ഉമ തോമസിന് ലഭിക്കുക. ഞങ്ങൾ നടത്തിയ പ്രവർത്തനം കൊണ്ടും സ്ഥാനാർത്ഥിയായ ഉമ തോമസിന് ലഭിച്ച സ്വീകരണം കൊണ്ടും സർക്കാരിനോടുള്ള ജനവിരുദ്ധ വികാരം കൊണ്ടുമെല്ലാം യു ഡി എഫ് ആത്മവിശ്വാസത്തിലാണ്.

4


ഈ തെരഞ്ഞെടുപ്പില്‍ അജണ്ട ഞങ്ങളാണ് നിശ്ചയിച്ചത്. ഞങ്ങള്‍ നിശ്ചയിച്ച അജണ്ടയിലാണ് ചര്‍ച്ചകള്‍ നടത്തിയത്. അവസാനം ഇവര്‍ തന്നത്താനെ ഒരു വ്യാജ വീഡിയോ ഉണ്ടാക്കി രണ്ട് ദിവസം അതിന്റെ പുറകേ ചര്‍ച്ച തിരിച്ചുവിടാന്‍ ശ്രമിച്ചത് അവര്‍ക്ക് ബൂമറാംഗായി. അവരുടെ ആളുകള്‍ തന്നെയാണ് വ്യാജ വീഡിയോ ഉണ്ടാക്കിയതെന്ന് എല്ലാ കാര്യങ്ങളും വ്യക്തമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആ ചർച്ചകളിലേക്കൊന്നും പോകാതെ എറണാകുളം ജില്ലയിലെ വികസനം ചര്‍ച്ച ചെയ്ത് ഒരു ഡസന്‍ പദ്ധതികള്‍ ഞങ്ങൾ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. എൽ ഡി എഫ് കാലത്ത് പദ്ധതികൾ നടപ്പാക്കിയതായി തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. കെ റെയില്‍ എന്നത് കമ്മീഷന്‍ റെയിലാണെന്നും കേരളത്തെ തകര്‍ക്കാനുള്ളതാണെന്നും അത് കേരളത്തെ ശ്രീലങ്കയാക്കി മാറ്റാനുള്ള പദ്ധതിയാണെന്നുമുള്ള സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+