തൃശൂര്‍പൂരം വെടിക്കെട്ട് നടക്കാത്തതിന് കേന്ദ്രത്തെ കുറ്റംപറയേണ്ട!കേന്ദ്രം തടസം നിന്നിട്ടില്ലെന്ന്...
പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും പറഞ്ഞിരുന്നു.
ദില്ലി: തൃശൂര്‍ പൂരം വെടിക്കെട്ടിന് തടസം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് രംഗത്ത്. തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
അതേസമയം, തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗം അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച രാത്രിയോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ പൂരത്തില്‍ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും പറഞ്ഞിരുന്നു.

വെടിക്കെട്ടിന് വേണ്ട നിയമപ്രകാരമുള്ള എല്ലാ സുരക്ഷയും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചിരുന്നു. വലിപ്പത്തിലും എണ്ണത്തിലും നിയന്ത്രണങ്ങളേര്പ്പെടുത്തിയെങ്കിലും പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. മന്ത്രിയുടെ ഫണ്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപ മുടക്കി അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications