കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍പൂരം വെടിക്കെട്ട് നടക്കാത്തതിന് കേന്ദ്രത്തെ കുറ്റംപറയേണ്ട!കേന്ദ്രം തടസം നിന്നിട്ടില്ലെന്ന്...

പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും പറഞ്ഞിരുന്നു.

Google Oneindia Malayalam News

ദില്ലി: തൃശൂര്‍ പൂരം വെടിക്കെട്ടിന് തടസം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസിവ് വിഭാഗം അനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച രാത്രിയോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ പൂരത്തില്‍ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാറും പറഞ്ഞിരുന്നു.

nirmalasitharaman

വെടിക്കെട്ടിന് വേണ്ട നിയമപ്രകാരമുള്ള എല്ലാ സുരക്ഷയും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്നും സുനില്‍കുമാര്‍ അറിയിച്ചിരുന്നു. വലിപ്പത്തിലും എണ്ണത്തിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയെങ്കിലും പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. മന്ത്രിയുടെ ഫണ്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപ മുടക്കി അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

English summary
Union minister nirmala sitharaman comment about thrissur pooram fireworks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X