കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ വൈറസ് രോഗമുണ്ടെന്ന് സംശയിക്കുന്നവരോട് വളരെ മോശമായി പെരുമാറുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത്. ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെ ചിത്രങ്ങളാണ് പരസ്യമായത്. കൊറോണയെ പ്രതിരോധിക്കാന്‍ ആഗ്ര മോഡല്‍ എന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കഴിഞ്ഞദിവസം ആവര്‍ത്തിച്ചു പ്രകീര്‍ത്തിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ഇതോടെ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടുവെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

വീഡിയോയിലുള്ളത്

വീഡിയോയിലുള്ളത്

കൊറോണയെ പ്രതിരോധിക്കാനുള്ള പിപിഇ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വ്യക്തി ക്വാറന്റൈന്‍ കേന്ദ്രത്തിന് അകത്തുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്നതാണ് വീഡിയോ. ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ കവാടം അടച്ചിട്ടിട്ടുണ്ട്. അകത്തുള്ളവര്‍ക്ക് ഭക്ഷണപൊതി നേരിട്ട് നല്‍കില്ല. എറിഞ്ഞുകൊടുക്കും.

കിട്ടുന്നവര്‍ കൈവശപ്പെടുത്തുന്നു

കിട്ടുന്നവര്‍ കൈവശപ്പെടുത്തുന്നു

ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ രോഗികളല്ല. രോഗം സംശയിക്കുന്നവരാണ്. ഭക്ഷണവും വെള്ളത്തിന്റെ കുപ്പിയും എറിഞ്ഞു കൊടുക്കുന്ന വ്യക്തി എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് എത്തിയിട്ടുള്ളത്. എന്നിട്ടും ഭക്ഷണം കൃത്യമായി വിതരണം ചെയ്യുന്നില്ല. എറിഞ്ഞു കൊടുക്കുമ്പോള്‍ ഗേറ്റിനഴിയിലൂടെ കൈയ്യിട്ട് കിട്ടുന്നവര്‍ എടുക്കുകയാണ് ചെയ്യുന്നത്.

ശാരദ ഗ്രൂപ്പിന് കീഴില്‍

ശാരദ ഗ്രൂപ്പിന് കീഴില്‍

രോഗം സംശയിക്കുന്നവര്‍ക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശാരദ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ കോളജ് ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇവിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആഗ്ര ജില്ലാ ഭരണകൂടം ഈ കോളജ് ഏറ്റെടുക്കുകയായിരുന്നു.

സംഭവം പുറത്തായത് ഇങ്ങനെ

സംഭവം പുറത്തായത് ഇങ്ങനെ

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് വന്ന സ്ത്രീയാണ് വീഡിയോ എടുത്തത്. എന്നാല്‍ പരിശോധന നടത്താന്‍ സാധിച്ചില്ല. മുമ്പും ഇവിടെ ഭക്ഷണം എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ പറയുന്നു. ജില്ലാ ഭരണകൂടവും ഈ സംഭവം ശരിവച്ചു.

കളക്ടറുടെ പ്രതികരണം

കളക്ടറുടെ പ്രതികരണം

സംഭവം ദിവസങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു നാരായണ്‍ സിങ് പ്രതികരിച്ചു. സംഭവം അറിഞ്ഞ ഉടനെ ഇടപെട്ടിരുന്നു. ഇപ്പോള്‍ എല്ലാം ശരിയാക്കിയിട്ടുണ്ടെന്നും കുഴപ്പങ്ങളില്ലെന്നും പ്രഭു നാരായണ്‍ സിങ് അവകാശപ്പെട്ടു. ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ രോഗികളല്ല. പ്രദേശത്തെ ചെറിയ വീടുകളില്‍ കഴിയുന്നവരെ കോളജിലേക്ക് മാറ്റിയതാണ്. സാമൂഹിക അകലം ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

ഒറ്റപ്പെട്ട സംഭവം

ഒറ്റപ്പെട്ട സംഭവം

ഭക്ഷണം വിതരണം ചെയ്യാന്‍ വൈകിയിരുന്നു. തുടര്‍ന്ന് ചില വിഷയങ്ങളുണ്ടായി. അപ്പോഴുള്ള ചിത്രങ്ങളാണ് പ്രചരിച്ചതെന്ന് എഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് കുമാര്‍ അവസ്തി പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എത്രപേര്‍ എന്ന് വ്യക്തമല്ല

എത്രപേര്‍ എന്ന് വ്യക്തമല്ല

ഭക്ഷണം എറിഞ്ഞുകൊടുത്ത സംഭവത്തില്‍ ശാരദ ഗ്രൂപ്പ് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ചീഫ് ഡെവലപ്‌മെന്റ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 500 പേര്‍ ക്വാറന്റൈനിലുണ്ടെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്. എന്നാല്‍ 130 പേര്‍ മാത്രമേയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

യോഗി ഇടപെട്ടു

യോഗി ഇടപെട്ടു

ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് ആഗ്ര. 372 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു. 49 പേര്‍ക്ക് രോഗം ഭേദമായി. ഭക്ഷണ വിതരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ആഗ്ര മേയര്‍ നവീന്‍ ജെയ്ന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാംസൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാം

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കും? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കും? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെ

English summary
Throwing food at people who have been locked up quarantine centre in Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X