വിദ്യാരംഭത്തിനായി തുഞ്ചന്‍പറമ്പ് ഒരുങ്ങി
തിരൂര്‍: ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ തുഞ്ചന്‍ പറമ്പ് ഒരുങ്ങി. ഭാഷാ പിതാവിന്റെ മണ്ണില്‍ ഹരിശ്രീ കുറിക്കാന്‍ ഇത്തവണ അയ്യായിരത്തോളം കുരുന്നുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
മലയാളം സര്‍വ്വകലാശാല കൂടി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇത്തവണ തുഞ്ചന്‍ പറമ്പ്. വിദ്യാരംഭ ചടങ്ങുകള്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജെയകുമാര്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരന് എംടി വാസുദേവന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിദ്യാരംഭ ദിനത്തില്‍ ഇവിടെ എത്താറുണ്ട്. ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ നിന്ന് തന്നെ തങ്ങളുടെ കുട്ടികള്‍ ആദ്യാക്ഷരം കുറിച്ച് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നിരവധിയാണ്.
വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും. സരസ്വതീ മണ്ഡപത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക. കുട്ടികളെ എഴുത്തിനിരുത്താന്‍ ഇത്തവണ മുന്‍കൂര്‍ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കവിയും സംഘാടക സമിതി അംഗവും ആയ മണമ്പൂര്‍ രാജന് ബാബു പറഞ്ഞു.
വിജയ ദശമി ആഘോഷങ്ങളുടെ ഭാഗമായി ഒട്ടേറെ കലാപരിപാടികളും മത്സരങ്ങളും തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 12 ന് ഭക്തിയും കവിതയും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടക്കും. പുരുഷോത്തം അഗര്‍വാള്‍, സി രാധാകൃഷ്ണന്, സച്ചിദാനന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 13 ന് മലയാളത്തിലെ ഭക്തി സാഹിത്യം എന്ന വിഷയത്തിലും സെമിനാര്‍ നടക്കും.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications