കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി ഇന്ത്യയുടെ പിതാവ് പരാമർശം; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി തുഷാർ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇന്ത്യയുടെ പിതാവ്' എന്ന് വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാര്‍ ഗാന്ധി. ജോര്‍ജ്ജ് വാഷിംഗ്ടണിന് പകരക്കാരനാകാനാണോ ട്രംപ് സ്വയം ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച മോദിയെ പ്രശംസിച്ച് കൊണ്ടാണ് ട്രംപ് ഇന്ത്യയുടെ പിതാവ് എന്ന് വിളിച്ചത്. വളരെയധികം കാര്യങ്ങളില്‍ വിഭജിച്ച് കിടന്നിരുന്ന ഇന്ത്യയെ മോദി ഒരുമിച്ച് കൊണ്ടു വന്നതായി ട്രംപ് അഭിപ്രായപ്പെട്ടു. ഒരു പിതാവിനെ പോലെ ഇത്തരം കാര്യങ്ങള്‍ ചെയ്തതിനാല്‍ അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിന് മറുപടിയുമായാണ് തുഷാര്‍ ഗാന്ധി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ പിതാവിനു പകരം പുതിയൊരാള്‍ വേണമെന്ന് തോന്നുന്നവര്‍ക്ക് സ്വാഗതം. ജോര്‍ജ്ജ് വാഷിംഗ്ടണിന് സ്വയം പകരം വയ്ക്കാനും ട്രംപ് ഇഷ്ടപ്പെട്ടേക്കാം. ഇതായിരുന്നു തുഷാറിന്റെ മറുപടി. 59 കാരനായ തുഷാര്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഗാന്ധിയുടെ മകനും മനിലാല്‍ ഗാന്ധിയുടെ ചെറുമകനും മഹാത്മാവിന്റെ കൊച്ചുമകനുമാണ്.

പ്രാദേശിക വികാരം ശക്തം; പ്രതീക്ഷയോടെ സിപിഎം, അടിയൊഴുക്ക് ഭീഷണിയില്‍ ലീഗും ബിജെപിയും

thushar gandhi

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ മഹത്വവത്കരിക്കുന്ന ഇന്ത്യയിലെ വലതുപക്ഷത്തിന്റെ ഒരു വിഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിനും തുഷാര്‍ ഗാന്ധി മറുപടി പറഞ്ഞു. കാലം മികച്ചത് എന്താണെന്ന് വിധിക്കും. വിദ്വേഷവും അക്രമവും ആരാധിക്കുന്നവര്‍ക്ക് ഗോഡ്സെയെ സ്തുതിക്കാം. എനിക്ക് അവരോട് യാതൊരു വിരോധവുമില്ല. ബാപ്പുവിനെ ആരാധിക്കാനുള്ള അവകാശം എനിക്കുള്ളത് പോലെ തന്നെ അത് അവരുടെ അവകാശമാണ്. ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.


മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി ആത്മാർത്ഥതയില്ലാത്തതാണന്നും തുഷാര്‍ വിമര്‍ശിച്ചു. ജീവിതത്തിലും ഭരണത്തിലുമടക്കം എല്ലായിടത്തും ബാപ്പുവിന്റെ ചിന്തകളും പ്രത്യയശാസ്ത്രവും പ്രയോഗിക്കാനാകും, പക്ഷേ അത് സംഭവിക്കുന്നില്ല. കറന്‍സി നോട്ടുകളിലും സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്റ്ററുകളിലും ഗാന്ധിയെ വെറും ചിഹ്നമായി ഒതുക്കുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

English summary
thushar gandhi agaisnt trumps father of india statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X