തുഷാര്‍ വെള്ളാപ്പള്ളി വീണ്ടും അമിത് ഷായെ കണ്ടു, ആവശ്യങ്ങള്‍ ഇങ്ങനെ
ദില്ലി: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഡിജെഎസിന് കൂടുതല്‍ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
കൂടുതല്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയാണ് തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഘടക കക്ഷികള്‍ ഒരുമിച്ചാണ് പ്രവൃത്തിയ്‌ക്കേണ്ടതെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ബിഡിജെഎസിന്റെ ആവശ്യങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിയ്ക്കാനാണ് സാധ്യത. കൂടുതല്‍ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുമ്പോഴും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications