യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് ടിടിഇ; റെയില്‍വെ മന്ത്രി ഇടപെട്ടതോടെ പണി തെറിച്ചു

ദില്ലി: ട്രെയിനില്‍ മദ്യപിച്ചെത്തി യാത്രക്കാരിക്ക് നേരെ മൂത്രമൊഴിച്ച ടി ടി ഇയെ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റെയില്‍വെയില്‍ നിന്നും പുറത്താക്കി. അമൃത്സര്‍-കൊല്‍ക്കത്ത ട്രെയിനില്‍ യാത്ര ചെയ്ക യുവതിയാണ് ടി ടി ഇയുടെ അതിക്രമത്തിന് ഇരയായത്. ബീഹാര്‍ സ്വദേശിയായ മുന്ന കുമാറിനെയാണ് പുറത്താക്കിയത്. ഇയാളെ പിന്നീട് യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ്് ചെയ്യുകയും ചെയ്തു.
അകാല്‍ തഖ്ത് എക്സ്പ്രസിന്റെ എ1 കോച്ചില്‍ ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. സംഭവം നടക്കുമ്പോള്‍ മുന്ന കുമാര്‍ ലീവിലായിരുന്നെന്ന് റെയില്‍വെ പൊലീസ് പറയുന്നു. സ്ത്രീകളോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥന്റെ പെരുമാറ്റം റെയില്‍വെയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് റെയില്‍വെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. മുന്ന കുമാറിന്റെ പ്രവൃത്തിയെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കുകയാണെന്നും കത്തില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് റെയില്‍വെ മന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കും പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്കും രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സമാനമായ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവും. നവംബര്‍ 26 ന് ന്യൂയോര്‍ക്ക് - ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ച യാത്രക്കാരന്‍ ഒരു സ്ത്രീക്ക് മേല്‍ മൂത്രമൊഴിക്കുകയായിരുന്നു. ഈ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പാരിസിലേക്കുള്ള വിമാനത്തില്‍ ഒരാള്‍ സ്ത്രീക്ക് നേരെ മൂത്രമൊഴിച്ചത്.












Click it and Unblock the Notifications