രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടി വെച്ച് അയൽരാജ്യത്തേക്ക് അയക്കണം: ബിജെപി മന്ത്രി
മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ എതിരാളികളെ ഏത് തരത്തിലും കടന്നാക്രമിക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ പങ്കജ മുണ്ടെ. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണം എന്നാണ് മന്ത്രിയുടെ പ്രസംഗം.
ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. അതിന് മറുപടിയായാണ് രാഹുലിന്റെ ശരീരത്തില്‍ ബോംബ് വെയ്ക്കാന്‍ ബിജെപി മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള് മിന്നലാക്രമണം നടത്തി. എന്നാല്‍ എന്തായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നും അതിനുളള തെളിവ് എവിടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത് എന്നും പങ്കജ മുണ്ടെ കുറ്റപ്പെടുത്തി. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് വെച്ച് കെട്ടി അയല്‍ രാജ്യത്ത് വിടണമെന്നും അപ്പോഴേ വിമര്‍ശകര്‍ക്ക് മനസ്സിലാവുകയുളളൂ എന്നും മന്ത്രി പറഞ്ഞത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് പങ്കജ മുണ്ടെ വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന് കഴിഞ്ഞ ദിവസം പങ്കജ മുണ്ടെ പ്രസംഗിച്ചിരുന്നു. സഹോദരി പ്രീതം മുണ്ടെയ്ക്ക് വേണ്ടി ബീഡ് ജില്ലയില്‍ പ്രചാരണം നടത്തവേയാണ് പങ്കജ മുണ്ടെ വിവാദ പ്രസംഗം നടത്തിയത്. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications