കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടി വെച്ച് അയൽരാജ്യത്തേക്ക് അയക്കണം: ബിജെപി മന്ത്രി

Google Oneindia Malayalam News

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ എതിരാളികളെ ഏത് തരത്തിലും കടന്നാക്രമിക്കാം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയായ പങ്കജ മുണ്ടെ. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവെച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണം എന്നാണ് മന്ത്രിയുടെ പ്രസംഗം.

ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. അതിന് മറുപടിയായാണ് രാഹുലിന്റെ ശരീരത്തില്‍ ബോംബ് വെയ്ക്കാന്‍ ബിജെപി മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

bjp

നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ മിന്നലാക്രമണം നടത്തി. എന്നാല്‍ എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും അതിനുളള തെളിവ് എവിടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത് എന്നും പങ്കജ മുണ്ടെ കുറ്റപ്പെടുത്തി. പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് വെച്ച് കെട്ടി അയല്‍ രാജ്യത്ത് വിടണമെന്നും അപ്പോഴേ വിമര്‍ശകര്‍ക്ക് മനസ്സിലാവുകയുളളൂ എന്നും മന്ത്രി പറഞ്ഞത്.

'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!

തുടര്‍ച്ചയായി രണ്ടാം തവണയാണ് പങ്കജ മുണ്ടെ വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന് കഴിഞ്ഞ ദിവസം പങ്കജ മുണ്ടെ പ്രസംഗിച്ചിരുന്നു. സഹോദരി പ്രീതം മുണ്ടെയ്ക്ക് വേണ്ടി ബീഡ് ജില്ലയില്‍ പ്രചാരണം നടത്തവേയാണ് പങ്കജ മുണ്ടെ വിവാദ പ്രസംഗം നടത്തിയത്. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

English summary
Tie bomb around Rahul Gandhi and throw him out of country, Says BJP Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X