വെയിലത്ത് കെട്ടിയിട്ട ഉടമസ്ഥന്റെ തല ഒട്ടകം കടിച്ചു പറിച്ചു
ജെയ്‌സല്‍മേര്‍: കുടിവെള്ളം നല്‍കാതെ വെയിലത്ത് കെട്ടിയിട്ട ഉടമസ്ഥന്റെ തല ഒട്ടകം കടിച്ച് പറിച്ചു. ജെയ്‌സല്‍മേറിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വെള്ളം നല്‍കാതെ കാലുകള്‍ കെട്ടിയിട്ടാണ് ഉടമസ്ഥന്‍ പോയത്. വൈകീട്ട് തിരിച്ചെത്തിയ ഇയാള്‍ ഒട്ടകത്തിന്റെ കെട്ട് അഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നത്.

തറയിലേക്ക് തള്ളിയിട്ട് തല കടിച്ചെടുക്കുകയും ശരീരത്തില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഉജറം എന്നയാളാണ് ഒട്ടകത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ദേഷ്യം തീരാത്ത ഒട്ടകം ഉടമയുടെ ശരീരം കടിച്ചു ചവയ്ക്കുകയായിരുന്നു. 25ഓളം ഗ്രാമവാസികള്‍ ചേര്‍ന്ന് 6 മണിക്കൂര്‍ ശ്രമിച്ചാണ് ഒട്ടകത്തെ ശാന്തനാക്കിയത്.












Click it and Unblock the Notifications