കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരഭോജി കടുവയിറങ്ങി; യുവാവിനെ കടിച്ചുകൊന്നു; തലയൊഴികെയുള്ള ശരീരഭാഗങ്ങളെല്ലാം തിന്നു

  • By News Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടില്‍ വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളെയാകെ ആശങ്കയിലാഴ്ത്തി വീണ്ടും കടുവ ആക്രമണം. ഭക്ഷണാവശ്യത്തിനായി മുളങ്കൂമ്പെടുക്കാന്‍ പോയ ആദിവാസി യുവാവിനെ കൊന്ന് ശരീരം കടുവ ഭക്ഷിച്ച നിലയില്‍. ബശവന്‍കൊല്ലി കാട്ടുനായ്ക കോളനിയിലെ മാധവദാസിന്റെ മകന്‍ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ശിവകുമാറിന്റെ ശരീരം വലിച്ചുകൊണ്ട് പോയതിന്റെ അടയാളങ്ങളും കടവുകയുടെ കാല്‍പാടുകളും പ്രദേശത്ത് കണ്ടെത്തി. ഡ്രൈവറായ ശിവകുമാര്‍ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് വീടിന് സമീപത്തെ കടവകുന്ന് വനത്തിലേക്ക് കയറിയത്.

tiger

വൈകിയിട്ടും മടങ്ങിയെത്താതായപ്പോള്‍ സൂഹൃത്തിന്റെ ജീപ്പ് ഓടിക്കാന്‍ പോയതാവാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. പിന്നീട് നാട്ടുകാരും ബന്ധുക്കളും വനത്തില്‍ നടത്തിയ തിരച്ചലില്‍ ആണ് വാക്കത്തി, ചെരുപ്പ്, ഫോണ്‍ എന്നിവ കണ്ടെത്തിയത്. അതിന്റെ പരിസരത്തൊക്കയും ചോരപ്പാടുകളും കണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

Recommended Video

cmsvideo
Maharashtra Man Escapes from the Paws of Death, Video Goes Viral | Oneindia Malayalam

വനപാലകരും പൊലീസുമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തലയൊഴികെയുള്ള ശരീര ഭാഗങ്ങളെല്ലാം കടുവ തിന്ന് തീര്‍ത്തിരുന്നു. രണ്ടാഴ്ച്ചത്തോളമായി പ്രദേശത്ത് പലപ്പോഴായി കടുവകളെ കാണാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ശിവകുമാറിന്റെ മൃതദേഹം വനത്തില്‍ നിന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടവും പരിശോധനയും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. സന്ധ്യയോടെ വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. നരഭോജിയായ കടുവയെ പിടികൂടാന്‍ വനത്തില്‍ കൂട് സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒപ്പം കടുവകളുടെ നീക്കമറിയാന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ശിവകുമാറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് വനം മന്ത്രി രാജു പ്രഖ്യാപിച്ചു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പെരുകി വരികയാണ്. നാല് ദിവസം മുമ്പ് പ്രദേശത്ത് തൊഴുത്തില്‍ കെട്ടിയ പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഒപ്പം പ്രദേശത്ത് കൃഷിക്കായി വളര്‍ത്തുന്ന ആടിനേയും കടുവ കൊന്ന് തിന്നുകയാണ്.

കഴിഞ്ഞ ദിവസം പച്ചക്കറിയെടുക്കുന്നതിനായി കര്‍ണ്ണാടകയിലേക്ക് പോയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ മുത്തങ്ങയില്‍ വെച്ച് കാട്ടാന ആക്രമിച്ചിരുന്നു. പരിക്കേറ്റയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ഒപ്പം തലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ മക്കിമല വനത്തില്‍ കാട്ട്‌പോത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരനും പരിക്കേറ്റിരുന്നു.

കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി; രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുംകല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി; രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങും

കോണ്‍ഗ്രസ് ദേശീയ വക്താവിനെ ചുമതലയില്‍ നിന്നും നീക്കി സോണിയ; പ്രതിസന്ധി രൂക്ഷം; പുതിയ നിയമനംകോണ്‍ഗ്രസ് ദേശീയ വക്താവിനെ ചുമതലയില്‍ നിന്നും നീക്കി സോണിയ; പ്രതിസന്ധി രൂക്ഷം; പുതിയ നിയമനം

'പിണറായിയും കോടിയേരിയും വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിച്ചു'; വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍'പിണറായിയും കോടിയേരിയും വീരമൃത്യു വരിച്ച ജവാന്‍മാരെ അപമാനിച്ചു'; വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

English summary
Tiger Attack and killed a man in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X