കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജയിൽപുള്ളി ആയി സൽമാൻ, ജയിലിലെ ആദ്യരാത്രി ഇങ്ങനെ | Oneindia Malayalam

സിനിമാ താരങ്ങള്‍ക്ക് ഇത് കലികാലമാണ്. അടുത്തിടെ നടന്ന ചില കാര്യങ്ങളൊക്കെ ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം. കാരണം സ്ക്രീനില്‍ മാത്രം കോടതിയെ വെല്ലുവിളിച്ചും പോലീസിനെ തല്ലിയും നിയമം കൈയ്യിലെടുത്തും കൈയ്യടി നേടുന്ന താരങ്ങള്‍ ജീവിതത്തില്‍ അഴിക്കുള്ളില്‍ കിടന്ന് നരകിക്കുന്നത് എന്ത് അവസ്ഥയായിരിക്കും അല്ലേ. ഒരുപക്ഷേ മലയാളത്തില്‍ ദിലീപിനും ബോളിവുഡില്‍ സഞ്ജയ് ദത്തിനും ശേഷം അഴിക്കുള്ളില്‍ അന്തിയുറങ്ങേണ്ടി വന്ന താരം സല്‍മാന്‍ ഖാനായിരിക്കും. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിലാണ് സല്‍മാന് ശിക്ഷ ലഭിച്ചിരിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് നടനെ ഓര്‍മ്മിപ്പിച്ച വിധി പ്രസ്താവിച്ചതാകട്ടെ ജോധ്പൂര്‍ കോടതിയും. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയുമാണ് കേസില്‍ കോടതി വിധിച്ചത്. കേസില്‍ സല്‍മാന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ആസാറാമിന്‍റെ തൊട്ടടുത്ത്

ആസാറാമിന്‍റെ തൊട്ടടുത്ത്

പീഡിനകേസിലെ പ്രതിയും വിവാദ ആള്‍ദൈവം ആസാറാമിന്‍റെ അയല്‍വാസിയുമായാണ് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സല്‍മാന്‍ ഖാന്‍ കഴിയുന്നത്. അതേസമയം സല്‍മാനെ പ്രത്യേക സുരക്ഷ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് അതീവ സുരക്ഷയുളള വാര്‍ഡാണ്. ജയിലിലെ മറ്റുള്ള തടവുകാര്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം ഉണ്ടാകില്ല. സെല്ലില്‍ പ്രവേശിപ്പിച്ച സല്‍മാനോട് എതെങ്കിലും തരത്തില്‍ അസ്വസ്ഥകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലീസ് സഹായം തേടാമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രശ്നമൊന്നുമില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടിയെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം രാത്രി ധരിക്കാന്‍ നൈറ്റ് ഡ്രസും, അടിവസ്ത്രങ്ങളും ടൂത്ത് ബ്രഷും വേണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ചന്നേ കി ദാല്‍

ചന്നേ കി ദാല്‍

സിനിമാ താരങ്ങള്‍ എന്തൊക്കെ തെറ്റ് ചെയ്താലും അവര്‍ എന്നും ചിലര്‍ക്ക് താരങ്ങള്‍ തന്നെയാവും. ജയിലില്‍ എത്തിയ സല്‍മാന്‍ ഖാനെ ആദ്യം വരവേറ്റത് ഓട്ടോഗ്രാഫിനായി അടികൂടുന്ന ഹോം ഗാര്‍ഡുകളായിരുന്നു. അതേസമയം കൂപ്പുകൈയ്യുമായി തന്നെ പോകാന്‍ അനുവദിക്കണമെന്നായിരുന്ന സല്‍മാന്‍റെ പ്രതികരണം. ജയിലിലെ സ്ഥിരം ഭക്ഷണമായ പരിപ്പും കടലയും ഗോപി സബ്ജിയും ചപ്പാത്തിയും തന്നെയാണ് സല്‍മാനും നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാകക്കി. എന്നാല്‍ സാധാരണ തടവുപുള്ളികളെ പോലെ നടനെ ജയിലില്‍ കൈകാര്യം ചെയ്യാന്‍ ആകില്ലെന്ന് പോലീസ് പറഞ്ഞു. പ്രത്യേകിച്ച് സല്‍മാന് നേരെ നേരത്തെ വധഭീഷണി മുഴക്കിയ ലോറന്‍സ് ഭിഷ്ണോയി ഉള്‍പ്പെടെയുള്ളവര്‍ ഇതേ ജയിലില്‍ ഉള്ള സാഹചര്യത്തില്‍.താരത്തിന് പ്രത്യേക സുരക്ഷ ജയിലില്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

'ഹം സാത്ത് സാത്ത് ഹേൻ' എന്ന സിനിമയുടെ ഷൂട്ടിങിനായി രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിലെത്തിയ ബോളിവുഡ് താരങ്ങൾ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. 1998 ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാൻ ഖാന് പുറമേ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനാൽ ഇവർ നാല് പേർക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍ സല്‍മാന്‍ ഒഴികെ മറ്റ് മൂന്ന് പേര് കോടതി വെറുതേ വിട്ടു. കേസില്‍ സല്‍മാന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് അഞ്ച് വർഷം തടവ്; നാല് ബോളിവുഡ് താരങ്ങളെ കോടതി വെറുതെവിട്ടുകൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് അഞ്ച് വർഷം തടവ്; നാല് ബോളിവുഡ് താരങ്ങളെ കോടതി വെറുതെവിട്ടു

ആര്യേ നീ അറിയുന്നുണ്ടോ നിന്നെ ജീവന് തുല്യം സ്നേഹിച്ചവനാണ് ഈ ചലനമറ്റ് കിടക്കുന്നതെന്ന്ആര്യേ നീ അറിയുന്നുണ്ടോ നിന്നെ ജീവന് തുല്യം സ്നേഹിച്ചവനാണ് ഈ ചലനമറ്റ് കിടക്കുന്നതെന്ന്

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: സ്വാലിഹും സത്താറും ഖത്തറില്‍ നിന്നും മുങ്ങി?ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: സ്വാലിഹും സത്താറും ഖത്തറില്‍ നിന്നും മുങ്ങി?

English summary
The jail has always been crucial to larger-than-life Bollywood narratives and an integral part of potboilers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X