ടൈഗര്‍ മേമന് ജീവനോടെയുണ്ട്... യാക്കൂബിനെ തൂക്കുംമുമ്പ് വിളിച്ചു, പറഞ്ഞത് പ്രതികാരത്തെക്കുറിച്ച്
മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ടൈഗര്‍ മേമനെ കുറിച്ച് ഇപ്പോഴും ഇന്ത്യയ്ക്ക് ഒരു വിവരവും ഇല്ല.
എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ടൈഗര്‍ മേമന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യാക്കൂബിന്റെ വധശിക്ഷയില്‍ ദു:ഖം രേഖപ്പെടുത്തുകയല്ല ടൈഗര്‍ ചെയ്തത്... പ്രതികാരം ചെയ്യുമെന്ന വാഗ്ദാനമാണ് നല്‍കിയത്. എകണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.

ജൂലായ് 30
ജൂലായ് 30 ന് രാവിലെ 6.38 നാണ് യാക്കൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നത്.

ഒന്നരമണിക്കൂര്‍ മുമ്പ്
യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് മാഹിമിലെ വീട്ടിലെ ലാന്‍ഡ് ലൈന്‍ ഫോണിലേയ്ക്ക് ടൈഗര്‍ മേമന് വിളിച്ചത്.

സംസാരിച്ചത് ആരോട്
മാതാവായ ഹാനിഫ മേമനോടും തിരിച്ചറിയാത്ത മറ്റൊരു കുടുംബാംഗത്തോടുമാണ് ടൈഗര്‍ സംസാരിച്ചത്. ഹാനിഫ മേമന് ആദ്യം സംസാരിയ്ക്കാന്‍ തയ്യാറായിരുന്നില്ല.

പ്രതികാരം ചെയ്യും
കുടുംബത്തിന്റെ കണ്ണുനീര് വെറുതെയാവില്ല. താന്‍ അവരോട് പ്രതികാരം ചെയ്യും എന്നാണ് ടൈഗര്‍ മേമന് മാതാവിനോടും ബന്ധുവിനോടും പറഞ്ഞത്.

മൂന്ന് മിനിട്ട്
വെറും മൂന്ന് മിനിട്ട് ആയിരുന്നു സംഭാഷണത്തിന്റെ ദൈര്‍ഘ്യം.

അക്രമം നിര്‍ത്തൂ
മേമന്റെ മാതാവ് ഹാനിഫ മേമന് ടൈഗറിനോട് അക്രമം നിര്‍ത്താനാണ് ആവശ്യപ്പെട്ടത്. ഒരു സംഭവത്തിന്റെ പേരില്‍ മകന് നഷ്ടപ്പെട്ടു. ഇനിയും ആരുടേയും മരണം കാണാന്‍ വയ്യെന്നും അവര്‍ പറഞ്ഞു.

ശബ്ദം ടൈഗറിന്റേത് തന്നെ
യാക്കൂബിനെ തൂക്കിലേറ്റുന്നതിന് മുമ്പ് മേമന് കുടുംബത്തിലേയ്ക്ക് വിളിച്ചത് ടൈഗര്‍ മേമന് തന്നെയാണെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശബ്ദം തിരിച്ചറിയാന്‍ സാധിച്ചു.

ഇന്റര്‍നെറ്റ് കോള്‍
ടൈഗര്‍ മേമന് ഫോണ്‍ ചെയ്തത് വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം ഉപയോഗിച്ചായിരുന്നു. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് വിളിച്ചതെന്ന് വ്യക്തമായില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications