കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈഗര്‍ മേമന്‍ ജീവനോടെയുണ്ട്... യാക്കൂബിനെ തൂക്കുംമുമ്പ് വിളിച്ചു, പറഞ്ഞത് പ്രതികാരത്തെക്കുറിച്ച്

Google Oneindia Malayalam News

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ടൈഗര്‍ മേമനെ കുറിച്ച് ഇപ്പോഴും ഇന്ത്യയ്ക്ക് ഒരു വിവരവും ഇല്ല.

എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ടൈഗര്‍ മേമന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യാക്കൂബിന്റെ വധശിക്ഷയില്‍ ദു:ഖം രേഖപ്പെടുത്തുകയല്ല ടൈഗര്‍ ചെയ്തത്... പ്രതികാരം ചെയ്യുമെന്ന വാഗ്ദാനമാണ് നല്‍കിയത്. എകണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.

ജൂലായ് 30

ജൂലായ് 30

ജൂലായ് 30 ന് രാവിലെ 6.38 നാണ് യാക്കൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്നത്.

ഒന്നരമണിക്കൂര്‍ മുമ്പ്

ഒന്നരമണിക്കൂര്‍ മുമ്പ്

യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് മാഹിമിലെ വീട്ടിലെ ലാന്‍ഡ് ലൈന്‍ ഫോണിലേയ്ക്ക് ടൈഗര്‍ മേമന്‍ വിളിച്ചത്.

 സംസാരിച്ചത് ആരോട്

സംസാരിച്ചത് ആരോട്

മാതാവായ ഹാനിഫ മേമനോടും തിരിച്ചറിയാത്ത മറ്റൊരു കുടുംബാംഗത്തോടുമാണ് ടൈഗര്‍ സംസാരിച്ചത്. ഹാനിഫ മേമന്‍ ആദ്യം സംസാരിയ്ക്കാന്‍ തയ്യാറായിരുന്നില്ല.

പ്രതികാരം ചെയ്യും

പ്രതികാരം ചെയ്യും

കുടുംബത്തിന്റെ കണ്ണുനീര്‍ വെറുതെയാവില്ല. താന്‍ അവരോട് പ്രതികാരം ചെയ്യും എന്നാണ് ടൈഗര്‍ മേമന്‍ മാതാവിനോടും ബന്ധുവിനോടും പറഞ്ഞത്.

മൂന്ന് മിനിട്ട്

മൂന്ന് മിനിട്ട്

വെറും മൂന്ന് മിനിട്ട് ആയിരുന്നു സംഭാഷണത്തിന്റെ ദൈര്‍ഘ്യം.

അക്രമം നിര്‍ത്തൂ

അക്രമം നിര്‍ത്തൂ

മേമന്റെ മാതാവ് ഹാനിഫ മേമന്‍ ടൈഗറിനോട് അക്രമം നിര്‍ത്താനാണ് ആവശ്യപ്പെട്ടത്. ഒരു സംഭവത്തിന്റെ പേരില്‍ മകന്‍ നഷ്ടപ്പെട്ടു. ഇനിയും ആരുടേയും മരണം കാണാന്‍ വയ്യെന്നും അവര്‍ പറഞ്ഞു.

ശബ്ദം ടൈഗറിന്റേത് തന്നെ

ശബ്ദം ടൈഗറിന്റേത് തന്നെ

യാക്കൂബിനെ തൂക്കിലേറ്റുന്നതിന് മുമ്പ് മേമന്‍ കുടുംബത്തിലേയ്ക്ക് വിളിച്ചത് ടൈഗര്‍ മേമന്‍ തന്നെയാണെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശബ്ദം തിരിച്ചറിയാന്‍ സാധിച്ചു.

 ഇന്റര്‍നെറ്റ് കോള്‍

ഇന്റര്‍നെറ്റ് കോള്‍

ടൈഗര്‍ മേമന്‍ ഫോണ്‍ ചെയ്തത് വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം ഉപയോഗിച്ചായിരുന്നു. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് വിളിച്ചതെന്ന് വ്യക്തമായില്ല.

English summary
Mumbai Police have once again heard his voice. Mushtaq 'Tiger' Memon, one of India's most wanted, rang up the Memon household on the family landline number just one-and-ahalf hours before his younger brother Yakub was to be hanged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X