• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിക് ടോക് നിരോധനം; മോദിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിചിത്രമായ കമന്‍റുകളുമായി ആരാധകര്‍

ദില്ലി: ട്വിറ്ററിന് പുറമെ ഇന്‍സ്റ്റഗ്രാമിലും സജീവമാവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കില്‍ ഇന്ന് നടത്തിയ സന്ദര്‍ശനത്തിന്‍റെ ചിത്രം ട്വിറ്ററിനോടൊപ്പം ഇന്‍സ്റ്റഗ്രാമിലും മോദി പങ്കുവെച്ചിട്ടുണ്ട്. ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് ശേഷമാണ് മോദിയുടെ ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ടിക് ടോക് ഉള്‍പ്പടേുള്ള 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.

അതേസമയം കേന്ദ്രത്തിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ ഇതിനോടകം രംഗത്ത് എത്തുകയും ചെയ്തു. ട്വിറ്ററിനും ഫേസ്ബുക്കിനും പുറമെ പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുടെ കമന്‍റ് ബോക്സ് വഴിയും ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലുള്ള പ്രതികരണം ആളുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ടിക് ടോക് നിരോധിച്ചത് പലര്‍ക്കും അങ്ങട് പിടിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍ വ്യക്തമാക്കുന്നത്.

cmsvideo
  Tik Tok Spy For China Say Anonymous Group | Oneindia Malayalam

  2 എംഎല്‍എമാര്‍ക്കും ചാഴിക്കാടന്‍ എംപിക്കും പ്രിയം യുഡിഎഫ് തന്നെ; ജോസിന്‍റെ ഇടത് നീക്കം പിഴക്കുന്നു?

  പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പഴയ ഫോട്ടോകളുടെ കമന്‍റ് ബോക്സിലാണ് ജനങ്ങള്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. കമന്‍റുകളില്‍ അധികവും വളരെ വിചിത്രമാണ്. മോശപ്പെട്ട അഭിപ്രായങ്ങള്‍ക്ക് പുറമെ ചിലര്‍ ഗാനങ്ങളുടെ വരികളും കമന്‍റ് ബോക്സില്‍ എഴുതിയി വെച്ചിട്ടുണ്ട്. നാളേ അമേരിക്കയുമായി വല്ല പ്രശ്നവും ഉണ്ടായാല്‍ ഇന്‍സ്റ്റഗ്രാം ആപ്പും നിരോധിക്കുമോയെന്നാണ് ഒരു ഉപയോക്താവ് ചോദിക്കുന്നത്.

  പബ്ജിയും നിരോധിക്കണം, ടിക് ടോക്ക് അല്ല, ബോളിവുഡും പോണ്‍ സൈറ്റുകളുമാണ് നിരോധിക്കേണ്ടത് എന്ന് തുടങ്ങിയ കമന്‍റുകളും കാണാന്‍ കഴിയും. ടിക് ടോക് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന ഒട്ടേറെ കമന്‍റുകളും കാണാന്‍ കഴിയും. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന കമന്‍റുകളും ഒട്ടനവധിയാണ്. അതേസമയം തന്നെ ടിക് ടോക് നിരോധിച്ചതടക്കമുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചും നിരവധി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

  ഉപതിരഞ്ഞെടുപ്പില്‍ വീഴുമോ ബിജെപി സര്‍ക്കാര്‍, ചിരി കോണ്‍ഗ്രസിന്; അസംതൃപ്തി അവസരമാക്കും

  പ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും ഹോം ഐസൊലേഷന് അര്‍ഹരല്ല; നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം

  പരിക്കേറ്റ സൈനികരെ സന്ദർശിച്ച് മോദി: ഇന്ത്യൻ സൈന്യത്തിന്റെ വീര്യം ലോകത്തിന് ബോധ്യപ്പെട്ടെന്ന്

  ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു

  English summary
  Tick tok ​​bans; bizarre comments on Modi's Instagram account
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X