കാശ്മീരിൽ ടിക് ടോക് താരം ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ശ്രീനഗർ; കാശ്മീരിൽ ലഷ്കർ ഇ തൊയിബ ഭീകരരുടെ വെടിയേറ്റ് ടിക് ടോക് താരം കൊല്ലപ്പെട്ടു. അമ്രീൻ ഭട്ട് (35) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 10 വയസുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിന് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാശ്മീരിലെ ബുഡ്ഗാം ജില്ലയിൽ വൈകീട്ട് 8 മണിയോടെയാണ് സംഭവം. വീട്ടിൽ വെച്ചാണ് അമ്രീന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ ഭീകരാക്രമണമാണിത്.
കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ മക്കൾക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യും ഊർജിതമാക്കി.












Click it and Unblock the Notifications