ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ജയ്പൂര്‍: കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വിരമിച്ച ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലില്‍ നിന്നാണ് മീണ അംഗത്വം നേടിയത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവേശനം. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കമ്മിറ്റിയുടെ കോ കണ്‍വീനറായും മീണയെ നിയമിച്ചിട്ടുണ്ട്.
പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാന്‍ സിപി ജോഷിയാണ്. രാജ്യസഭാ അംഗം നീരജ് ദംഗി കോ ചെയര്‍മാനാണ്. ഗൗരവ് വല്ലഭ് ആണ് കണ്‍വീനര്‍. ടിക്കാറാം മീണയെ കൂടാതെ പുഖ് രാജ് പരാഷറും കണ്‍വീനറായിട്ടുണ്ട്. രാജസ്ഥാനില്‍ ടിക്കാറാം മീണ മത്സരിക്കാനും സാധ്യതയുണ്ട്. ആദിവാസി സമൂഹമായ മീണ വിഭാഗത്തിന്റെ പ്രതിനിധിയായി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാനാണ് സാധ്യത.

അതേസമയം സംഘടന ചുമതയുള്ള കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ വിളിച്ച് വരുത്തിയാണ് പുതിയ ചുമതല നല്‍കിയതെന്ന് മീണ വ്യക്തമാക്കി. ശശി തരൂരും കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരണയായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ച കോണ്‍ഗ്രസ് പുതിയ സമിതികളെ പ്രഖ്യാപിച്ചത്. പ്രചാരണ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി മന്ത്രി ഗോവിന്ദ് റാം മേഘ്‌വാളിനെയും നിയമിച്ചിട്ടുണ്ട്. മുന്‍ മന്ത്രി ഹരീഷ് ചൗധരി തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷനായും നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications