Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക് ടോക് താരം സിയ കക്കാര്‍ ആത്മഹത്യ ചെയ്തു; നടുക്കം മാറാതെ ആരാധകര്‍

ദില്ലി: പ്രമുഖ ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ദില്ലിയിലെ അവരുടെ വീട്ടിലാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ് ഇവര്‍. മരണ വാര്‍ത്ത അവരുടെ മാനേജര്‍ അര്‍ജുന്‍ സരിന്‍ സ്ഥിരീകരിച്ചു. അര്‍ജുന്റെ കമ്പനിയായ ഫെയിം എക്‌സ്‌പേര്‍ട്ട് ആണ് സിയ കക്കാറിനെ പ്രൊമോട്ട് ചെയ്യുന്നത്. തന്റെ കമ്പനി സഹകരിക്കുന്ന കലാകാരന്‍മാരില്‍ ഏറ്റവും കഴിവുള്ള വ്യക്തിയായിരുന്നു സിയ കക്കാര്‍ എന്ന് അര്‍ജുന്‍ പ്രതികരിച്ചു.

t

Recommended Video

cmsvideo
    4 People Arrested For Threatening Shamna Kassim | Oneindia Malayalam

    എന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യക്ക് കാരണമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ബുധനാഴ്ച രാത്രി അര്‍ജുനും സിയ കക്കാറും സംസാരിച്ചിരുന്നു. പുതിയ ചില പ്രൊജക്ടുകളെ കുറിച്ചാണ് സംസാരിച്ചത്. അസാധാരണമായി ഒന്നും അപ്പോള്‍ തോന്നിയിരുന്നില്ലെന്ന് അര്‍ജുന്‍ പറഞ്ഞു.

    ദില്ലിയിലെ പ്രീത് വിഹാറിലാണ് സിയാ കക്കാറിന്റെ വീട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് സിയാ കക്കാര്‍. അവരുടെ നൃത്ത വീഡിയോകളാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തിലധികവും ടിക് ടോക്കില്‍ 11 ലക്ഷത്തിലധികവും ഫോളവേഴ്‌സുണ്ട് സിയ കക്കാറിന്.

    ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് അടുത്തിടെ ആത്മഹത്യ ചെയ്തത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായി വിലയിരുത്തിയിരുന്നത്. സമാനമായ സാധ്യത തന്നെയാണ് സിയ കക്കാറിന്റെ കാര്യത്തിലും പറഞ്ഞുകേള്‍ക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+