ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ പതിച്ച ടൈല്‍ ശൗചാലയത്തില്‍,വിവാദം
ലഖ്നൗ: സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ പതിച്ചത് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലാണ് സംഭവം. ഗ്രാമവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്.

തിങ്കളാഴ്ചയാണ് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒരാഴ്ച മുന്‍പാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ പതിച്ച ടൈലുകള്‍ ശൗചാലയത്തില്‍ പാകിയത്. സ്വച്ഛ് ഭാരത് പദ്ധതിയില്‍ പെടുത്തി ദിബൈ തെഹ്സിലെ ഇച്ചാവാരി ഗ്രാമത്തില്‍ 508 ശൗചാലയങ്ങളായിരുന്നു പണിതിരുന്നത്. ഇതില്‍ 13 എണ്ണത്തിലാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ ഉള്ള ടൈലുകള്‍ പതിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വച്ഛ് ഭാരതിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തി രാജ് ഓഫീസര്‍ അമര്‍ജീത് സിങ്ങ് പറഞ്ഞു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായണ് സ്വച്ഛ് ഭാരത് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ചൂലെടുത്ത് നേരിട്ടിറങ്ങിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് പദ്ധതി വീടുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയം നിര്‍മിക്കുന്നതിലും ഖരമാലിന്യ നിര്‍മാര്‍ജനത്തിലുമാണ് ശ്രദ്ധയൂന്നുന്നത്.
Tiles with images of Mahatma Gandhi & the national emblem found plastered on the walls of the toilets made under Swachh Bharat Mission in Bulandshahr's Ichhawari village. pic.twitter.com/sB0fkuq9UG
— ANI UP (@ANINewsUP) 5 June 2019
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications