കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍ പതിച്ച ടൈല്‍ ശൗചാലയത്തില്‍,വിവാദം

  • By
Google Oneindia Malayalam News

ലഖ്നൗ: സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍ പതിച്ചത് വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലാണ് സംഭവം. ഗ്രാമവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്.

<strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!</strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!

swachbharat

തിങ്കളാഴ്ചയാണ് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒരാഴ്ച മുന്‍പാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍ പതിച്ച ടൈലുകള്‍ ശൗചാലയത്തില്‍ പാകിയത്. സ്വച്ഛ് ഭാരത് പദ്ധതിയില്‍ പെടുത്തി ദിബൈ തെഹ്സിലെ ഇച്ചാവാരി ഗ്രാമത്തില്‍ 508 ശൗചാലയങ്ങളായിരുന്നു പണിതിരുന്നത്. ഇതില്‍ 13 എണ്ണത്തിലാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്‍റേയും ചിത്രങ്ങള്‍ ഉള്ള ടൈലുകള്‍ പതിച്ചത്.

<strong>ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!</strong>ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!

സംഭവവുമായി ബന്ധപ്പെട്ട് സ്വച്ഛ് ഭാരതിന്‍റെ ചുമതലയില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തി രാജ് ഓഫീസര്‍ അമര്‍ജീത് സിങ്ങ് പറഞ്ഞു. ​കഴിഞ്ഞ മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായണ് സ്വച്ഛ് ഭാരത് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ചൂലെടുത്ത് നേരിട്ടിറങ്ങിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരപ്രദേശങ്ങളില്‍ സ്വച്ഛ് ഭാരത് പദ്ധതി വീടുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയം നിര്‍മിക്കുന്നതിലും ഖരമാലിന്യ നിര്‍മാര്‍ജനത്തിലുമാണ് ശ്രദ്ധയൂന്നുന്നത്.

<strong>നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍</strong>നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

English summary
Tiles with photo of Gandhi and national emblam in toilet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X