Get Updates
Get notified of breaking news, exclusive insights, and must-see stories!

അസാധാരണ നീക്കവുമായി കര്‍ണാടക..! കേരളത്തിന് തിരിച്ചടി; നാല് സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക്

ബംഗളൂരു: രാജ്യത്ത് കൊറോണ വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ അസാധാരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. കേരളം തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കര്‍ണാടക. മേയ് 31 വരെ വിലക്ക് തുടരുമെന്നാണ് സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളും അനുമതി നല്‍കിയാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ യാത്രകള്‍ അനുവദിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്നാലെയാണ് കര്‍ണാടകയുടെ നടപടി.

മേയ് 31 വരെ വിലക്ക്

മേയ് 31 വരെ വിലക്ക്

നാല് സംസ്ഥാനങ്ങളിലേ യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള യാത്ര തടസമാകും. മേയ് 31 വരെ ഇത് തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്. ഇതോടെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം വരും

ബസ് യാത്ര

ബസ് യാത്ര

അതേസമയം, സംസ്ഥാനത്ത് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ബസുകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും 30 യാത്രക്കാരെ മാത്രമേ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സികള്‍

ഓണ്‍ലൈന്‍ ടാക്‌സികള്‍

സംസ്ഥാനത്ത് ഓല, യൂബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക. കണ്‍ടെയിന്‍മെന്റ് സോണിന് പുറത്ത് എല്ലാ കടകളും തുറക്കും. എന്നാല്‍ സംസ്ഥാനത്തെ മാളുകളും സിനിമ തീയേറ്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 കൊറോണ കേസുകള്‍

കൊറോണ കേസുകള്‍

അതേസമയം, സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കര്‍ണാടകയില്‍ ഇതുവരെ 1147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 601 പേര്‍ ഇപ്പോഴും ചികിത്സയല്‍ തുടരുകയാണ്. 509 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ സംസ്ഥാനത്ത് 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ 13 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
    Karnataka minister praises kerala model | Oneindia Malayalam
     ലോക്ക്ഡൗണ്‍

    ലോക്ക്ഡൗണ്‍

    കഴിഞ്ഞ ദിവസമാണ് കേന്ദ്രം രാജ്യത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കുന്നത്. ലോക്ക്ഡൗണ്‍ മാര്‍ഗരേഖ വിശദീകരിക്കുന്നതിനായി ഞായറാഴ്ച്ച രാത്രി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ കേരള ചീഫ് സെക്രട്ടറി കേരളത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഓരോ സംസ്ഥാനത്തിന്റേയും ഓറഞ്ച്, ഗ്രീന്‍, റെഡ് സോണുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+