കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നലെ വരെ ജിഎസ്ടി മണ്ടത്തരം... ഇന്ന് സർക്കാരിന്റെ ലക്ഷ്യം, ബിജെപിയെ പരിഹസിച്ച് ചിദംബരം!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സർക്കാരിനെയും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഏകീകൃത ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന പ്രസ്താവനയ്ക്കെതിരെയാണ് ചിദംബരം ആഞ്ഞടിച്ചത്.

<strong>വനിത മതിലിന് ബദൽ; ആചാര സംരക്ഷണത്തിന് അയ്യപ്പജ്യോതി, പ്രതീക്ഷിച്ചതിനുമപ്പുറം പങ്കാളിത്തമെന്ന് ബിജെപി</strong>വനിത മതിലിന് ബദൽ; ആചാര സംരക്ഷണത്തിന് അയ്യപ്പജ്യോതി, പ്രതീക്ഷിച്ചതിനുമപ്പുറം പങ്കാളിത്തമെന്ന് ബിജെപി

ഏകീകൃത ജിഎസ്ടി നിരക്ക് കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നെന്നും എന്നാല്‍ ഇത് അസാധ്യമാണെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നെന്നും ചിദംബരം തന്റെ ട്വീറ്റില്‍ പറയുന്നു. 'ഇന്നലെ വരെ ഏകീകൃത ജിഎസ്ടി നിരക്ക് അസാധ്യമായിരുന്നു. എന്നാല്‍ ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നു'- അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.

P Chidambaram

12 ശതമാനത്തിന്റേയും 18 ശതമാനത്തിന്റേയും ഇടയ്ക്കുള്ള ഏകീകൃത നിരക്കിലേക്ക് രാജ്യത്തെ ജി.എസ്.ടി നിരക്കുകള്‍ എത്തിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ജി.എസ്.ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അരുണ്‍ ജെയ്റ്റ്‌ലി പയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച് ഈ ആശയത്തെ പാടെ അവഗണിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തു കൊണ്ടാണ് ഇപ്പോള്‍ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ തയ്യാറായിരിക്കുന്നതെന്നും ചിദംബരം ചോദിച്ചു.

English summary
Till yesterday, one slab GST was stupid, today it is a great idea: Chidambaram to PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X