എ.ആര്‍ റഹ്മാന് ഘര്‍വാപസിക്ക് സമയമായി,ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തണമെന്ന് വിഎച്ച്പി
ദില്ലി: ഇസ്ലാം മതം സ്വീകരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. എ.ആര്‍ റഹ്മാന് ഘര്‍ വാപസിക്ക് സമയമായെന്നാണ് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറയുന്നത്. സ്വന്തം മതത്തിലേക്ക് തിരിച്ചുവരാന്‍ റഹ്മാന്‍ തയ്യാറായാല്‍ ഹിന്ദുക്കള്‍ അദ്ദേഹത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം നല്‍കിയതിന് റഹ്മാനെതിരെ പുറപ്പെടുവിച്ച ഫത്‌വ നിര്‍ഭാഗ്യകരമായിപ്പോയെന്നും സുരേന്ദ്ര ജെയിന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ റഹ്മാനെതിരെ തിരിഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മതത്തിനെയും അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയ്ക്കല്ല അദ്ദേഹം സംഗീതം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ആര്‍ റഹ്മാനോട് ഹിന്ദു സമൂഹത്തിന്റെ പ്രതിനിധിയായി ഞാന്‍ അപേക്ഷിക്കുകയാണ്. താങ്കള്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചുവരണം. താങ്കളുടെ വരവിനായി എല്ലാവരും കാത്തിരിക്കുകയാണെന്നും സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നല്‍കിയതിനെതിരെ സുന്നി സംഘടനയായ റസ അക്കാദമിയാണ് റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്.












Click it and Unblock the Notifications