കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ പാര്‍ട്ണര്‍ഷിപ്പ് നാം ഓര്‍ത്തിരിക്കും, ഇപ്പോള്‍ അതാണ് ആവശ്യം, കൈഫിന് മോദിയുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. അദ്ദേഹത്തിന് മറുപടിയുമായി മോദി പിന്നാലെയെത്തി. ജനതാ കര്‍ഫ്യൂവിനെ നമ്മള്‍ ഏറ്റെടുക്കണമെന്ന മോദിയുടെ സന്ദേശം കൈഫ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യക്ക് കിരീടം നേടി കൊടുത്ത യുവരാജ് സിംഗിന്റെയും മുഹമ്മദ് കൈഫിന്റെയും കൂട്ടുകെട്ട് എടുത്ത് പറഞ്ഞായിരുന്നു അഭിനന്ദനം. ഇതാണ് രണ്ട് മികച്ച കളിക്കാര്‍, അവരുടെ പാര്‍ട്ണര്‍ഷിപ്പ് നമ്മള്‍ എക്കാലവും ഓര്‍ത്തിരിക്കും. ഇപ്പോള്‍ അവര്‍ പറഞ്ഞത് പോലെ മറ്റൊരു കൂട്ടുകെട്ടാണ് നമുക്ക് ആവശ്യം. ഇത്തവണ എല്ലാ ഇന്ത്യക്കാരും കൊറോണവൈറസിനെതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്നും മോദി ട്വീറ്റ് ചെയ്തു.

1

ഇതിനിടെ ബോളിവുഡ് താരങ്ങളും ജനതാ കര്‍ഫ്യൂ ഏറ്റെടുത്തിരിക്കുകയാണ്. സൂപ്പര്‍ താരം ഷാരൂക് ഖാന്‍ എല്ലാ ആരാധകരോടും ഈ ദിവസം വീട്ടില്‍ തന്നെ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തില്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യ അധികൃതര്‍ പറയുന്ന കാര്യങ്ങള്‍ പാലിച്ച്, അവര്‍ക്ക് പിന്തുണ നല്‍കണമെന്നും ഷാരൂഖ് ഖാന്‍ ആവശ്യപ്പെട്ടു. വാര്‍ എഗെയിന്‍സ്റ്റ് വൈറസ് എന്ന ഹാഷ്ടാഗും ഇതോടൊപ്പം ഷാരൂഖ് നല്‍കിയിട്ടുണ്ട്. മുംബൈ നഗരം കൊറോണയ്‌ക്കെതിരെ പോരാടാന്‍ തയ്യാറായി കഴിഞ്ഞു. എല്ലാ യാത്രക്കാരെയും പരിശോധിക്കുന്നുണ്ട്. അവരോട് സഹകരിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളതെന്നും ഷാരൂഖ് പറഞ്ഞു.

നടന്‍ കമല്‍ഹാസനും മോദിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചിട്ടുണ്ട്. എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കമല്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുകയാണ്. ഈ വീഡിയോ ഷൂട്ട് ചെയ്യാനായി മാത്രമാണ് ഞാന്‍ പുറത്തിറങ്ങിയത്. വൈറസ് പടരുന്നത് തടയാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചാല്‍, അതൊരിക്കലും അപകടകരമാവില്ല. നിങ്ങള്‍ അത് പകരാതെയാണ് നോക്കേണ്ടത്. നിങ്ങള്‍ വീടുകളില്‍ ഇരിക്കുന്ന സമയം കുടുംബത്തോടൊപ്പം ചെലവിടുക. ഇഷ്ടപ്പെടുന്നവരുമായി ഫോണില്‍ സംസാരിക്കുക. എന്നാല്‍ അവരെ കാണാന്‍ ഒരിക്കലും തയ്യാറാവരുത്. ഒരിക്കലും ഈ അവസരത്തില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നും കമല്‍ഹാന്‍ പറഞ്ഞു.

ഇതിനിടെ വീണ്ടും കൊറോണ വൈറസ് അവലോധവുമായി പ്രധാനമന്ത്രി രംഗത്തെത്തി. സോഷ്യല്‍ മീഡിയ വഴി പരമാവധി ഷെയറുകള്‍ അവബോധത്തെ കുറിച്ച് നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. നിരവധി യൂസര്‍മാര്‍ ഇത്തരത്തിലുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതിലൊന്ന് മോദി പങ്കുവെച്ചിട്ടുണ്ട്. അതേസമയം ബ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് വീഡിയോ പുറത്തിറക്കി. കൂട്ടം കൂടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും, എല്ലാവരും പ്രധാനമന്ത്രിയുടെ വാക്കുകള്‍ അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മോദിയുടെ ജനതാ കര്‍ഫ്യുവിനെ ഏറ്റെടുത്തിട്ടുണ്ട്.

English summary
time for another partnership pm modi replies to mohammad kaif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X