കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വേണ്ടത് അഴിച്ചുപണി: തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!!

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ അഴിച്ച് പണിയ്ക്ക് സമയമായെന്ന സൂചന നല്‍കി കോണ്‍ഗ്രസ് സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്നും പാര്‍ട്ടിയെ പുതിയ ആശയത്തിന്റെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയണമെന്നുമാണ് സിന്ധ്യ പ്രതികരിച്ചത്. പുതിയ പ്രവര്‍ത്തന രീതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും സിന്ധ്യ കൂട്ടിച്ചേര്‍ക്കുന്നു. പൃഥ്വിവ് പൂരില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടുപഞ്ചാബില്‍ നിര്‍ണായ നീക്കം; നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക് ? പ്രശാന്ത് കിഷോര്‍ ബന്ധപ്പെട്ടു

 തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന്

തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന്

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമായിരുന്നു. പാര്‍ട്ടിക്ക് ആവശ്യം പുതിയ ആശയങ്ങളും ചിന്താഗതിയും പ്രവര്‍ത്തന രീതിയുമാണ്. ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡ‍ലത്തില്‍ നിന്ന് മത്സരിച്ച സിന്ധ്യ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് ഇന്ത്യ ഒരുപാട് മാറിയെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. പുതിയ കാലഘട്ടത്തില്‍ ജനങ്ങളിലേക്ക് എത്തേണ്ടത് പുതിയ ചിന്താഗതിയുമായാണ്.

 വേണ്ടത് തന്ത്രങ്ങളും ആശയങ്ങളും

വേണ്ടത് തന്ത്രങ്ങളും ആശയങ്ങളും

സംസ്ഥാന തലത്തില്‍ പുതിയ തന്ത്രങ്ങള്‍ക്ക് പുറമേ ഐക്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഷര്‍മിഷ്ട മുഖര്‍ജി പരസ്യമായി പ്രതികരിച്ചിരുന്നു. മതിയായ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ഷര്‍മിഷ്ട മുഖര്‍ജി ചൂണ്ടിക്കാണിച്ചിരുന്നു.

 അടിത്തട്ടില്‍ നടക്കുന്നതെന്ത്?

അടിത്തട്ടില്‍ നടക്കുന്നതെന്ത്?

നമ്മള്‍ വീണ്ടും ദില്ലിയില്‍ തിരിച്ചടി നേരിട്ടു. ഇത് ആത്മപരിശോധനക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമയമായി. മുകള്‍ത്തട്ടില്‍ നിന്ന് തീരുമാനങ്ങളെടുക്കാനുള്ള കാലതാമസവും സംസ്ഥാന തലത്തില്‍ ഐക്യത്തിന്റെ അഭാവവുമുണ്ട്. പ്രവര്‍ത്തകര്‍ നിരുത്സാഹത്തിലാണെന്നും അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല. ഇതെല്ലാമാണ് പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിക്ക് കാരണമെന്നാണ് ഷര്‍മിഷ്ട ചൂണ്ടിക്കാണിച്ചത്. ‍ഞാനുള്‍പ്പെടെ എല്ലാവരും ആ ഘടനയുടെ ഭാഗമാണ് എനിക്കും ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്നും അവര്‍ ട്വീറ്ററില്‍ കുറിച്ചു.

 സാന്നിധ്യമറിയിക്കാതെ പാര്‍ട്ടി

സാന്നിധ്യമറിയിക്കാതെ പാര്‍ട്ടി

7൦ അംഗ ദില്ലി നിയമസഭയില്‍ കോണ്‍ഗ്രസിന് രണ്ടാം തവണയും ഒറ്റ സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 2015ന് ശേഷം നടന്ന രണ്ട് ദില്ലി നിയമസഭാ തിര‍ഞ്ഞെടുപ്പും കോണ്‍ഗ്രസിന് നല്‍കിയത് കനത്ത തിരിച്ചടിയാണ്. 1998 മുതല്‍ 2013 വരെ ദില്ലി ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇത്തരത്തില്‍ ശുഷ്കാവസ്ഥയിലെത്തിയിട്ടുള്ളത്. 2013ല്‍ ഇത് എട്ട് സീറ്റായി കുറഞ്ഞിരുന്നു. പിന്നീട് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പേരിന് പോലും ഒരു സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

English summary
Time for Congress to reinvent itself with new ideology: Scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X