Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കേസ്: മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇനി സമയമില്ല,അത് കഴിഞ്ഞിരിക്കുന്നു; അമിത് ഷാ

ദില്ലി: അയോധ്യ കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കുന്നത് അവസാനിക്കാനിരിക്കെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സമയം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. കേസില്‍ സുപ്രീം കോടതി വിധി എന്ത് തന്നെയായാലും എല്ലാ കക്ഷികളും അത് സമാധാനത്തോടെ അംഗീകരണക്കണം, അമിത് ഷാ പറഞ്ഞു. റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

 shahayodhya

കോടതിയുടെ ഉത്തരവ് മുസ്ലീം പാർട്ടികൾക്ക് അനുകൂലമാണെങ്കിൽ പോലും തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ട് നല്‍കാന്‍ തയ്യാറാണെന്ന 'ഇന്ത്യൻ മുസ്‌ലിം ഫോർ പീസ്' എന്ന സംഘടനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷാ.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള സമയം അവാസനിച്ചു. കോടതികൾക്ക് പുറത്ത് ചർച്ചകൾ നടന്നിരുന്നെങ്കിൽ അത് നല്ലകാര്യമായിരുന്നു. ഇതിനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. അതിനാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ വിധി എല്ലാവരും സമാധാനപരമായി അംഗീകരിക്കണം. മധ്യസ്ഥതയായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ട് മാസം മുന്‍പേ അത് നടത്തണമായിരുന്നു, അമിത് ഷാ പറഞ്ഞു.

കോടതിക്ക് പുറത്തുള്ള ഒത്ത് തീര്‍പ്പിലൂടെ മാത്രമേ അയോധ്യ കേസ് പരിഹരിക്കാനാകൂവെന്നായിരുന്നു ഒക്ടോബർ 10 ന് 'ഇന്ത്യൻ മുസ്‌ലിം ഫോർ പീസ്' എന്ന സംഘടന വ്യക്തമാക്കിയത്. മുൻ ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനെന്‍റ് ജനറൽ സമീർ ഉദ്ദീൻ ഷായും ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. കോടതി ഉത്തരവ് തങ്ങള്‍ക്ക് അനുകൂലമാണെങ്കിലും തര്‍ക്ക ഭൂമിയില്‍ വീണ്ടും പള്ളി പണിയുകയെന്ന് അസാധ്യമാണെന്നായിരുന്നു ഉദ്ദീന്‍ ഷാ പറഞ്ഞത്. ഈ സാഹചര്യത്തില്‍ അയോധ്യയിലെ തർക്ക ഭൂമി സുപ്രീംകോടതിക്ക് കൈമാറാനുള്ള ആഗ്രഹം സംഘടന പ്രകടിപ്പിച്ചിരുന്നു. ഇത് കേന്ദ്ര സർക്കാരിന് കൈമാറുന്നതിലൂടെ മാത്രമേ ഏഴ് പതിറ്റാണ്ട് പഴക്കമുള്ള കേസ് അവസാനിപ്പിക്കാനാകൂവെന്ന നിലപാടായിരുന്നു സംഘടന മുന്നോട്ട് വെച്ചത്.

അതിനിടെ കേസില്‍ അന്തിമ വാദം കേള്‍ക്കാനിരിക്കെ അയോധ്യയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റിന്‍റേതാണ് നടപടി. അയോധ്യ-ബാബറി മസ്ജിദ് ഭൂമി തർക്ക കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്നാണ് പൂര്‍ത്തിയാവുക. ഒക്ടോബര്‍ 18 വരെ വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പീന്നീട് ആ സമയം വെട്ടിക്കുറച്ച് ഒക്ടോബര്‍ 16-നകം തന്നെ വാദം കേള്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.ബുധനാഴ്ച്ച രാവിലെ തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകീട്ട് അഞ്ച് മണി വരെ തുടരും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 ന് മുമ്പ് കേസില്‍ അന്തിമ വിധി പ്രഖ്യാപനം നടത്തും.

മുസ്ലിംങ്ങള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം, ശ്രീ രാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല: രാം ലല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+