കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണി മുതൽ കാർത്തി വരെ; പി ചിദംബരത്തെ കുരുക്കിയ ഐഎൻഎക്സ് മീഡിയാ കേസിന്റെ നാൾവഴികൾ

Google Oneindia Malayalam News

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. മുൻ കേന്ദ്രധന്ത്രിയായ പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. പി ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ ആരോപണ വിധേയനാണ്. 2007ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്സ് മീഡിയ കേസും വിവാദങ്ങളും തലപൊന്തുന്നത്. അന്ന് പി ചിദബരം കേന്ദ്രധനമന്ത്രിയായിരുന്നു.

 ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

ആ കാലയളവിലാണ് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്ത് നിന്നും മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചത്. അനധികൃതമായാണ് അനുമതി ലഭിച്ചതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് കേസ്. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇതിനായി പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നു.

കേസ്

കേസ്

ആ കാലയളവിലാണ് ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്ത് നിന്നും മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചത്. അനധികൃതമായാണ് അനുമതി ലഭിച്ചതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് കേസ്. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇതിനായി പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നു. 4.6 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എഫ്ഐപിബി അനുമതി നൽകിയത്. ഹിന്ദി എന്റർടെയ്ൻമെന്റ് ചാനലുകളടക്കം വിവിധ പ്രദേശിക ഭാഷാ ചാനലുകളിലേക്കാണ് നിക്ഷേപം ആവശ്യപ്പെട്ടത്. 2007 മാർച്ച് 18നാണ് 4.26 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചത്. എന്നാൽ ഐഎൻഎക്സ് മീഡിയ ഐഎൻഎക്സ് ന്യൂസിലേക്ക് ഡൗൺസ്ട്രീം ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിന് അനുമതി നൽകിയിരുന്നില്ല.

അഴിമതി

അഴിമതി

എന്നാൽ വ്യവസ്ഥകൾ ലംഘിച്ച് ഐഎൻഎക്സ് ന്യൂസിൽ 29 ശതമാനം നിക്ഷേപം കൊണ്ടുവന്നതായാണ് ആരോപണം. ഒരേ നിക്ഷേപകരിൽ നിന്ന് തന്നെ നേരിട്ടല്ലാതെയുള്ള നിക്ഷേപവും ലഭിച്ചു. ഇതിലൂടെ 305 കോടിയിലധികം രൂപ സമാഹരിച്ചുവെന്നാണ് ആരോപണം. 2008 മേയിൽ എഫ്ഐപിബി എൻഎൻഎസ്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവുമായി ഐഎൻഎക്സ് മീഡിയ ഗൂഡാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന ആരോപണവും ഇതിനോടൊപ്പം ശക്തമായി. കാർത്തിയുടെ സ്വാധീനം ഉപയോഗിച്ച് ഐഎൻഎക്സ് മീഡിയ തങ്ങൾക്കെതിരായ നടപടി ഒഴിവാക്കി. പുതിയ പ്രപ്പോസൽ നൽകാൻ നിർദ്ദേശിക്കുകയും ഇതിന് ധനമന്ത്രിയായിരുന്ന പി ചിദംബരം അനുമതി നൽകിയെന്നും സിബിഐ ആരോപിക്കുന്നു. കാർത്തി ചിദംബരത്തിന്റെ സ്ഥാപനമായ അഡ്വാൻഡേജ് സ്ര്ടാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ കൈക്കൂലി നൽകിയതായും സിബിഐ ആരോപിക്കുന്നു.

ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യൽ

2017 മെയ് 15നാണ് സിബിഐ ഐഎൻഎക്സ് മീഡിയ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. 2018ൽ ആദായനികുതി വകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും പി ചിദംബരത്തിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മേയ് 30ന് സിബിഐയുടെ അഴിമതി കേസിൽ മുൻകൂർ ജാമ്യം തേടി ചിദംബരം ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ 23ന് ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത് മണി ലോണ്ടറിംഗ് കേസിലും പി ചിദംബരം മുൻകൂർ ജാമ്യം തേടിയിരുന്നു. ജൂലൈ 25ന് രണ്ട് കേസിലും പി ചിദംബരത്തെ അറസ്ററ് ചെയ്യുന്നത് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആഗസ്റ്റ് 20 2019ന് ദില്ലി ഹൈക്കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരിക്കുകയാണ്. കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പി ചിദംബരം.

മാപ്പു സാക്ഷി

മാപ്പു സാക്ഷി

നേരത്തെ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയിരുന്നു. ഐഎൻഎക്സ് മീഡിയയുടെ ഡയറക്ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയെ ദില്ലി പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. മകൾ ഷീനാ ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണത്തടവിൽ കഴിയുകയാണ് ഇന്ദ്രാണി. ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ. കേസിൽ പീറ്റർ മുഖർജിയും അന്വേഷണം നേരിടുകയാണ്.

 ആ കോണ്‍ഗ്രസ് നേതാവിന്റെ അവസ്ഥയുണ്ടാവും, ബിജെപിയുടെ കളികള്‍ ഇവിടെ വേണ്ടെന്ന് കെടിആര്‍!! ആ കോണ്‍ഗ്രസ് നേതാവിന്റെ അവസ്ഥയുണ്ടാവും, ബിജെപിയുടെ കളികള്‍ ഇവിടെ വേണ്ടെന്ന് കെടിആര്‍!!

English summary
Time line of INX media case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X